ജയ്പൂരിലെ പ്രധാന ആകര്‍ഷണമാണ് കൊലാബ് റിസര്‍വോയര്‍. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ കൊലാബ് നദിയിലാണ് ഈ ജല വൈദ്യുത പദ്ധതി. ജയ്പൂരില്‍ നിന്ന് ഇവിടേക്ക് 5 കിലോമീറ്റര്‍ ദൂരമുണ്ട്.
ഒഡീഷ് ഹൈഡ്രോ ഇലക്ട്രിക് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇവിടെ നിന്ന് ജയ്പൂര്‍ നഗരത്തിലേക്കും, കോരപുത്, സുനാബേദ, ഡാമോണ്‍ജോതി എന്നിവിടങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നു. ഇതിനടുത്തായാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. ഏറെ കുടുംബങ്ങള്‍ ആഴ്ചാവസാനങ്ങളില്‍ പിക്നികിനായി ഇവിടെ എത്തുന്നു.
ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇരുനൂറോളം തരം പൂച്ചെടികളുണ്ട്.ഇവയുടെ കാഴ്ച ഏറെ ആകര്‍ഷകമാണ്. പിക്നിക് വേളയില്‍ ബോട്ടിംഗിനും സൗകര്യമുണ്ട്. കേചേല എന്നൊരു ചെറുദ്വീപ് ഇവിടെയടുത്തായുണ്ട്. ബോട്ടില്‍ അരമണിക്കൂര്‍ യാത്ര ചെയ്താല്‍ അവിടെയെത്താം.
രാത്രിയില്‍ റിസര്‍വോയറിന്‍റെ കാഴ്ച ഏറെ ആകര്‍ഷകമാണ്. ഏറെ സഞ്ചാരികള്‍ റിസര്‍വോയറും, ഗാര്‍ഡനും കാണാനായി ഇവിടെ എത്തിച്ചേരുന്നു.



Click it and Unblock the Notifications