ഒഡീഷയിലെ സുപ്രധാന നഗരങ്ങളിലൊന്നായ കൊരാപുട്ടിലേക്ക് ജെയ്പോറില്‍ നിന്ന് 22 കിലോമീറ്ററാണ് ദൂരം. നിബിഡ വനങ്ങളും, അപൂര്‍വ ജീവജാലങ്ങളും, മനോഹരമായ പ്രകൃതിയും ആദിവാസി സംസ്കൃതിയുമാണ് കൊരാപുട്ട് സഞ്ചാരികള്‍ക്കായി കാത്തുവെച്ചിരിക്കുന്നത്. ആദിവാസികള്‍ എന്നറിയപ്പെടുന്ന ഇവിടത്തെ പുരാതന ജനവിഭാഗങ്ങളില്‍ പലരും വ്യവസായവത്കരണവും മറ്റും കടന്നത്തെിതോടെ ആധുനിക ജീവിത മാര്‍ഗങ്ങള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. പുരാതനമായ ജഗന്നാഥ ക്ഷേത്രവും ഇവിടെയുണ്ട്.
ജാതി, മത, വര്‍ണ വ്യത്യാസമില്ലാതെ ആര്‍ക്കും പ്രവേശിക്കാമെന്നതാണ് ഈ ക്ഷേത്രത്തിന്‍െറ പ്രത്യേകത. അനുഗ്രഹം തേടി ഓരോ വര്‍ഷവും ആയിരകണക്കിന് ഭക്തരാണ് ഇവിടെയത്തൊറുള്ളത്. മഹാകുണ്ഡ്, കൊലാബ്, ബന്‍സിധര്‍ തുടങ്ങിയ നദികളില്‍ കൊരാപുട്ടിലൂടെ ഒഴുകിയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചേരുന്നത്. കൊടുമുടികളും താഴ്വരകളും പാല്‍പ്പത പോലെയുള്ള വെള്ളച്ചാട്ടങ്ങളുമൊക്കെയായി വ്യത്യസ്ത അനുഭവമാണ് കൊരാപുട്ട് സഞ്ചാരികള്‍ക്കായി ഒരുക്കുക.



Click it and Unblock the Notifications