ജെയ്പോറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഇവിടം പച്ചപുതച്ച താഴ്വരകളാലും മലനിരകളാലും സമൃദ്ധമാണ്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന്‍െറ എഞ്ചിന്‍ ഡിവിഷന്‍ കൂടിയായ ഇവിടം പ്രമുഖ കടുവാ സംരക്ഷണ്‍ കേന്ദ്രം കൂടിയാണ്. കടുവകള്‍ക്ക് പുറമെ, പുള്ളിപ്പുലികള്‍, കുരക്കുംമാന്‍, ഹൈന, സ്ളോത്ത് ബിയര്‍ തുടങ്ങി വ്യത്യസ്ത ജീവികളെയും നിരവധി പക്ഷികളെയും ഇവിടത്തെ വനമേഖലയില്‍ കണ്ടുവരാറുണ്ട്. സംരക്ഷണ പദ്ധതി ആരംഭിച്ചതോടെ ഇവിടത്തെ കടുവകളുടെ എണ്ണത്തില്‍ നല്ല വര്‍ധനയും ഉണ്ടായിട്ടുണ്ട്.
മലനിരകളും കുത്തനെയുള്ള താഴ്വരകളും ചേര്‍ന്നതാണ് ഇവിടത്തെ ഭൂപ്രകൃതി. മൂന്ന് നദികളും പതിനൊന്ന് ജലപ്രവാഹങ്ങളും ഒഴുകുന്ന സുനാബേദ മേഖലയോട് ചേറന്നാണ് പ്രശസ്തമായ ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ വാര്‍ഷിക രഥയാത്ര ഏറെ വിശ്വാസികളത്തെുന്ന പരിപാടിയാണ്. ശിവനും ഗണേശനും ലക്ഷ്മി ദേവിയുമാണ് ജഗന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍. മലയുടെ മുകളില്‍ മറെറാരു പുരാതന ശിവക്ഷേത്രവും ഉണ്ട്. ഈ മലയുടെ ചുവട്ടില്‍ പാര്‍വതീ ദേവിയുടെ പ്രതിഷ്ഠയുള്ള മറ്റൊരു പുരാതന ക്ഷേത്രവും ഉണ്ട്.



Click it and Unblock the Notifications