സിക്കിമിലെ ചൂട് നീരുറവകള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. ജൊരേഥാങ്ങിലേയ്ക്ക് സന്ദര്ശികരെ ആകര്‍ഷിക്കുന്ന പ്രധാന ഇടമായി ഈ ചൂട്നീരുറവകള് മാറി തുടങ്ങിയിരിക്കുകയാണ്. സള്‍ഫര്‍ നിറഞ്ഞ ഈ വെള്ളം ഒഷധമൂല്യം ഉള്ളതാണ്. ചൂട് നീരുറവകളിലെ വെള്ളത്തിന്റെ പരമാവധി ചൂട് 50 ഡിഗ്രി സെല്‍ഷ്യസിനടുത്താണ്. ചികിത്സആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നവയാണിതെല്ലാം.