Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാലാഹണ്ടി » കാലാവസ്ഥ

കാലാഹണ്ടി കാലാവസ്ഥ

വര്‍ഷകാലത്ത്‌ മഴ കുറവായതിനാല്‍ സന്ദര്‍ശനത്തിന്‌ അനുയോജ്യമാണ്‌ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ കഴിയും വെള്ളച്ചാട്ടങ്ങളും ഹരിത വനങ്ങളും വേനല്‍ക്കാലത്തിന്‌ ശേഷം പുതുജീവനോടെ നില്‍ക്കുന്ന കാഴ്‌ച ആസ്വദിക്കുകയും ചെയ്യാം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ്‌ വേനല്‍ക്കാലം.ഇക്കാലയളവിലെ ശരാശരി താപനില 41 ഡിഗ്രിവരെ ഉയരാറുണ്ട്‌. ചില സമയത്ത്‌ 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെയും എത്താറുണ്ട്‌. കുറഞ്ഞ താപനില 33 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരിക്കും.

മഴക്കാലം

വര്‍ഷകാലം ജൂലൈയില്‍ തുടങ്ങി സെപ്‌റ്റംബറില്‍ അവസാനിക്കും. വര്‍ഷകാലത്ത്‌ കാലാഹണ്ടിയില്‍ മഴ കുറവായിരിക്കും. കാലാവസ്ഥ പ്രസന്നമായിരിക്കും. ഇക്കാലയാളവില്‍ കാലാഹണ്ടി സന്ദര്‍ശനം അവിസ്‌മരണീയമാണ്‌.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ മാത്രമാണ്‌ കാലാഹണ്ടിയില്‍ ശൈത്യകാലമുള്ളത്‌. താപനില 5 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌. ജനുവരിയാണ്‌ ഏറ്റവും തണുപ്പുള്ള മാസം. മൂടല്‍ മുഞ്ഞ്‌ നിറയുന്നതിനാല്‍ ഇക്കാലയളവില്‍ യാത്ര വിഷമകരമായിരിക്കും.