അസാന് നദിയും യമുനാ നദിയും സംഗമിക്കുന്നിടത്താണ് അസാന് ബാരേജ്. നാല് ചതുരശ്രകിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന കൃത്രിമ ജലാശയമാണ് അസാന് ബാരേജ്. അസാന് നദിയിലെ ജലമുപയോഗിച്ചാണ് ജലാശയം നിര്‍മിച്ചിരിക്കുന്നത്. ജലനില താഴുമ്പോള്‍ ഇതില്‍ ചില മണ്ദ്വീപുകള് പ്രത്യക്ഷപ്പെടാറുണ്ട്.
ഇന്റര്‍ നാഷണല്‍ യൂനിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ (IUCN) ഇറക്കിയ റെഡ് ഡാറ്റാ ബുക്കില്‍ അപൂര്‍വ ഇനങ്ങളായി രേഖപ്പെടുത്തിയിരിക്കുന്ന പക്ഷികള്‍ ഇവിടെയത്തൊറുണ്ട്. കളഹംസം, ചുവന്ന മകുടമുള്ള പോച്ചാര്‍ഡുകള്‍, ചുവന്ന താറാവ്, നീര്‍ക്കോഴി, നീര്‍ക്കാക്ക, വെള്ളക്കൊക്ക്, വാലാട്ടിപക്ഷി, തടാകകൊക്ക്, മീന്പിടിത്തക്കാരന് പല്ലാസ് പരുന്ത്, മാര്‍ഷ് ഹാര്യേഴ്സ്, പുള്ളി പരുന്ത്, മീന്‍കൊത്തിപ്പക്ഷി, പുല്പരപ്പ് പരുന്ത് എന്നിങ്ങനെയുള്ള അപൂര്‍വയിനം പക്ഷികളാല്‍ സമ്പന്നമായ ഇവിടെ പക്ഷിനിരീക്ഷകര്‍ക്ക് ചാകരയാണ്.
തണുപ്പ്കാലത്ത് ഹിമാലയംതാണ്ടി ദക്ഷിണേന്ത്യ ലക്ഷ്യമാക്കി നീങ്ങുന്ന ദേശാടനപ്പക്ഷികള്‍ ഇവിടെ വിശ്രമത്തിനത്തൊറുണ്ട്. ആര്‍ട്ടിക് അതിര്‍ത്തി പ്രദേശത്ത് നിന്നുള്ള പക്ഷികള്‍ വരെ നവംബറില്‍ ഇവിടെയത്തെുന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും ഫെബ്രുവരി മാര്‍ച്ച് മാസങ്ങളാണ് ഏറ്റവും കൂടുതല്‍ പക്ഷികള്‍ എത്താറ്. പല്ലാസ് ഫിഷിങ് പരുന്ത് കഴിഞ്ഞ മുപ്പത് വര്‍ഷമായി ഈ പ്രദേശത്ത് കൂടു കൂട്ടുന്നു.
പതിനൊന്നോളം ദേശാടനപക്ഷികള്‍ ഉള്‍പ്പടെയുള്ള 90 ശതമാനം ജലപക്ഷികളെയും കാണാനുള്ള അപൂര്വഅവസരമാണ് ശൈത്യകാലത്ത് ഇവിടെയുണ്ടാവുക. ബ്രാഹ്മണ താറാവ്, പിന്ടെയ്ല്സ്, ഗാഡ്വാള്സ്, കോമണ്‍ പോച്ചാര്‍ഡ്, വിജിയോണ്, കോമണ്‍ ടീല്‍, ടഫടട് താറാവ്, ഷോവല്ളേഴ്സ് എന്നിവയാണ് അവയില്‍ ചിലത്. ചിത്ര കൊക്കുകള്‍, ഓപണ്‍ ബില്ലഡ് കൊക്കുകള്‍ , നിശാ ക്രൗഞ്ചങ്ങള്‍ എന്നിവയെ കാണാനുള്ള അവസരമാണ് മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങള്‍.