Search
  • Follow NativePlanet
Share

ഭക്തിനിര്‍ഭരമായ സാഹസികയാത്രക്ക് പൗറി ടൂറിസം

19

സമുദ്രനിരപ്പില്‍ നിന്ന് 1650 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദൃശ്യഭംഗിനിറഞ്ഞ വിനോദസഞ്ചാര കേന്ദ്രമാണ് പൗരി. ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ ജില്ലയിലെ ആസ്ഥാനമാണ് പൗരി. കണ്ടോലിയ മലനിരകളുടെ വടക്കന്‍ ചരിവായ പൗറി ദേവദാരുക്കാടുകള്‍ നിറഞ്ഞതാണ്. വിനോദസഞ്ചാരികള്‍ക്ക് അമ്പരപ്പുളവാക്കുന്ന ദൃശ്യങ്ങളാണ് പൗരി കാഴ്ച വക്കുന്നത്. മഞ്ഞുമൂടിയ മലനിരകളായ ബണ്ഡാര്‍പഞ്ച്, ജോന്‍ലി, ഗാംഗോത്രി ഗ്രൂപ്പ്, നന്ദാദേവി, ത്രിശൂല്‍, ചൗഖാംബ, ഗോരി പര്‍വത്, സ്വര്‍ശരോഹിണി, ജോഗിന്‍ ഗ്രൂപ് തലയ്യസാഗര്‍, കേദാര്‍ നാഥ്, സുമേരു, നീല്‍ കാന്ത് എന്നിവടങ്ങളിലെ കാഴ്ള്‍  ആസ്വാദ്യകരമാണ്. അളകനന്ദ, നയാര്‍ എന്നിവയാണ് ജില്ലയിലെ പ്രധാന നദികള്‍.

പിക്നിക് കേന്ദ്രങ്ങളാലും, ക്ഷേത്രങ്ങളാലും , കാഴ്ചാകേന്ദ്രങ്ങളാലും പ്രശസ്തമാണ് പൗറി. ചൗഖാംബ കാഴ്ചാകേന്ദ്രത്തില്‍ നിന്ന് ലഭ്യമാകുന്ന ഹിമാലയന്‍ കൊടുമുടിക്കാഴ്ചയും മഞ്ഞുപാടികള്‍ ഒഴുകി നടക്കുന്ന ദൃശ്യവും നയനസുന്ദരങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ മുകളലുള്ള ഖിര്‍സുവാണ് മറ്റൊരു പ്രധാന വിനോദസഞ്ചാരകേന്ദ്രം.  ശബ്ദമുഖരിതമായ നഗര ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായി കിളികളുടെ കളകളാരവം മാത്രമുള്ള ശാന്തമായ സ്ഥലമാണ് പൗറി.

പൗറിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള ഥാറി ദേവിയും സന്ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലമാണ്. ഥാരി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം തീര്‍ഥാടനകേന്ദ്രം കൂടിയാണ്. ആദിശങ്കരന്‍ നിര്‍മിച്ച ശിവക്ഷേത്രമായ ക്യൂന്‍കലേശ്വര്‍ ക്ഷേത്രവും സഞ്ചാരികള്‍ സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. സമുദ്രനിരപ്പില്‍ നിന്ന് 3100 മീറ്റര്‍ ഉയരത്തിലുള്ള ദൂത് ഹട്ടോലിയാണ് മറ്റൊരു മനോഹരമായ സ്ഥലം.

കണ്ടോലിയ ക്ഷേത്രം, സിദ്ദിബാലി ക്ഷേത്രം, ശങ്കര്‍ മാത്, കെശോറി മാത്, ജ്വാല്‍പ ദേവീ ക്ഷേത്രം, എന്നിവയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. പ്രസിദ്ധസ്ഥലങ്ങളായ ലാല്‍ദംഗ്, അദ്വാനി, താരാ കുന്ദ്, കോട്ദ്വാര, ഭരത് നഗര്‍, ശ്രീനഗര്‍ എന്നിവയും പൗറിയിലാണ്. ദേവാലിലെയും കന്ദയിലെയും പുരാനനക്ഷേത്രങ്ങളും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം.

മീന്‍പിടിത്തവും സൈക്ളിങ്ങുമാണ് ഇവിടത്തെ പ്രധാന വിനോദങ്ങള്‍. നയാര്‍ പുഴയില്‍ നീന്തലും ആസ്വദിക്കാം. എയര്‍, റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെ ഇവിടെയത്തൊം.  ജോളി ഗ്രാന്‍ഡ് എയര്‍പോര്‍ട്ടാണ് അടുത്ത വ്യോമ കേന്ദ്രം. ഡെഹ്റാഡൂണിലെ ഈ വിമാനത്താവളത്തില്‍ നിന്ന് പൗറിയിലേക്ക് 185 കിലോമീറ്ററാണ് ദൂരം. കോട്ട്ദ്വാര റെയില്‍വേസ്റ്റേഷനില്‍ നിന്ന് പൗറിയിലേക്ക് ടാക്സി വഴി എളുപ്പമത്തൊം. അയല്‍ നഗരങ്ങളായ റിഷികേഷ്, ഹരിദ്വാര്‍, ഡെഹ്റാഡൂണ്‍, മുസ്സൂറി എന്നിവടങ്ങളിലേക്ക് പൗറിയില്‍ നിന്ന് ബസുകള്‍ സുലഭമാണ്. സുഖകരമായ കാലാവസ്ഥ നിലനില്‍ക്കുന്ന മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവാണ് പൗറി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

പൗറി പ്രശസ്തമാക്കുന്നത്

പൗറി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പൗറി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പൗറി

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമത്തൊന്‍ ആവശ്യത്തിന് ബസ് സര്‍വീസുകള്‍ പൗറിയിലേക്ക് ലഭ്യമാണ്. പൗറിക്കും റിഷികേഷിനുമിടയില്‍ നിരവധി സര്‍ക്കാര്‍-സ്വകാര്യ സര്‍വീസുകളുണ്ട്. ഹരിദ്വാര്‍, ഡെഹ്റാഡൂണ്‍, മുസ്സൂറി നഗരങ്ങളില്‍ നിന്നും പൗറിയിലേക്ക് ബസ് ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പൗറിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള കോട്ദ്വാരയിലാണ് അടുത്ത റെയില്‍വേസ്റ്റേഷന്‍. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാമായി ബന്ധപ്പെടുന്ന സ്ഥിര ട്രെയിനുകള്‍ കോട്ദ്വാരയിലത്തൊറുണ്ട്. റെയില്‍ വേസ്റ്റേഷനില്‍ നിന്ന് പൗറിയിലേക്ക് ടാക്സികളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പൗറി ജില്ലയില്‍ എയര്‍പോര്‍ട്ടില്ല. പിന്നെ 155 കിലോമീറ്റര്‍ അകലെയുള്ള ഡെഹ്റാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടാണ് അടുത്ത വ്യോമകേന്ദ്രം. മുന്നൂറ് കിലോമീറ്റര്‍ അകലെയുള്ള ന്യൂദല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ട് വഴി അന്താരാഷ്ട്രയാത്രികര്‍ക്ക് ഇവിടെയത്തൊം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ഫൈ്ളറ്റുകളുണ്ട്. മിതമായ നിരക്കില്‍ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടില്‍ നിന്ന് പൗറിയിലേക്ക് ടാക്സി ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri