അമൃത്‍സറിലെ രാജാ സാന്‍സി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് കപൂര്‍ത്തലക്കടുത്തുള്ള വിമാനത്താവളം. ഇത് നഗരത്തില്‍ നിന്ന് 82 കിലോമീറ്റര്‍ അകലെയാണ്. എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്സ് തുടങ്ങിയ വിമാനക്കമ്പനികള്‍ രാജ്യത്തിനകത്തേക്കും, വിദേശത്തേക്കും നിരവധി സര്‍വ്വീസുകള്‍ ഇവിടെ നിന്ന് നടത്തുന്നുണ്ട്. അമൃത്‍സറില്‍ നിന്ന് ടാക്സിയിലോ ബസിലോ കപൂര്‍ത്തലയിലെത്താം.