പ്രശസ്തയായ ഭക്തി സന്യാസിയായ കാരക്കല്‍ അമ്മയ്യാര്‍ ആരാധന നടത്തിയ ക്ഷേത്രമാണ് കാരക്കല്‍ അമ്മയ്യാര്‍ ക്ഷേത്രം. 63 നായന്മാരിലെ ഒരേ ഒരു സ്ത്രീയാണ് അവര്‍. ചെറുതെങ്കിലും സുന്ദരമായ ഈ ക്ഷേത്രം 1929ല്‍ മലൈപെരുമാള്‍ പിള്ളൈ നിര്‍മിച്ചതാണ്. പുനിതാവതി ദേവിയുടേത് ഉള്‍പ്പടെ കീര്‍ത്തികേട്ട നിരവധി ദേവകളുടെ വിഗ്രഹം ഇവിടെയുണ്ട്. നിരവധി അദ്ഭുതസിദ്ധികളുള്ള
ദേവിയായിട്ടാണ് അമ്മയ്യാരെ കാണുന്നത്. അവരെ ഉപേക്ഷിച്ച് ഭര്‍ത്താവ് മറ്റൊരു കല്യാണം കഴിക്കുകയും തുടര്‍ന്ന് ശിവനെ പ്രാര്‍ഥിച്ച് അവര്‍ സ്വയം രാക്ഷസിയായി മാറുകയും ചെയ്തതായാണ് ഐതിഹ്യം.
പിന്നീട് അവര്‍ ആലങ്ങാടുള്ള വനത്തില്‍ താമസമാക്കി. അവരുടെ ആരാധനയില്‍ സംപ്രീതനായ ശിവന്‍ അവര്‍ക്ക് അമ്മയ്യാര്‍ അമ്മ എന്ന പേര് നല്‍കിയത്രേ. ശിവന്‍റെ താണ്ഡവ നൃത്ത സമയത്ത് പാടാനുള്ള അനുമതിയും നല്‍കിയതായാണ് കഥ. തമിഴ് മാസമായ ആനിമാസം വരുന്ന ജൂണ്‍-ജൂലൈ മാസങ്ങളില്‍ പൌര്‍ണമി നാളില്‍ ക്ഷേത്രത്തില്‍ മങ്കാനി എന്ന ഉത്സവം ആഘോഷിക്കും. ഈ സമയത്ത് ആരാധന നടത്താന്‍ നിരവധി പേരാണ് ഇവിടെയെത്തുന്നത്.



Click it and Unblock the Notifications