തെക്കന്‍ തമിഴ്നാട്ടിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാണ് കാരക്കല്‍ സാന്‍ഡി ബീച്ച്. അധികം അറിയപ്പെടാത്ത ഈ ബീച്ച് ജലപ്രേമികള്‍ക്ക് പ്രസന്നതയും ഏകാന്തതയും നല്‍കുന്നു. അരശലര്‍ പുഴവക്കിലൂടെ 2 കിലോമീറ്റര്‍ നീളുന്ന റോഡിലൂടെ ഇവിടെയെത്താം. വാട്ടര്‍ സ്പോര്‍ട്സിന് പ്രസിദ്ധമാണ് ഈ സ്ഥലം. ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന കായലായ അരശലറിലൂടെ തീര്‍ച്ചയായും ബോട്ട് സവാരി നടത്തേണ്ടതാണ്.
തുഴബോട്ടുകളും, പെഡ്ലറുകളും മോട്ടോര്‍ ബോട്ടുകളും ലഭ്യമാക്കുന്ന ബോട്ട് ക്ലബ്ബും ഇവിടെയുണ്ട്. ടെന്നീസ് കോര്‍ട്ടും, ബീച്ച് റെസ്റ്റോറന്‍റും, കുട്ടികളുടെ പാര്‍ക്കും ഇവിടെയുണ്ട്. സൂര്യോദയമോ, സൂര്യാസ്തമനമോ ദര്‍ശിക്കാനുതകുന്ന തരത്തിലുള്ള സമയമാണ് സന്ദര്‍ശനത്തിന് തെരഞ്ഞെടുക്കേണ്ടത്.



Click it and Unblock the Notifications