കാരക്കല്‍ നെടുങ്ങാട് റോഡില്‍ കാരക്കല്‍ നഗരത്തില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന കാരക്കല്‍ ജില്ലയിലെ പ്രശസ്ത ഗ്രാമമാണ് മേലെ കാസക്കുടി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച വരദരാജ പെരുമാള്‍ ക്ഷേത്രം ഇവിടെയുണ്ട്. അധികൃതരുടെ സംരക്ഷണയിലുള്ള ഈ പുരാവസ്തു കേന്ദ്രത്തിലെ ശിലാചിത്രങ്ങളും രൂപകല്‍പനയും മികച്ച ആകര്‍ഷണങ്ങളാണ്.
ഗ്രാമത്തില്‍ പോയാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ശ്രീ നാഗനാഥ സ്വാമി ക്ഷേത്രം. തിരുവാതിരൈ, വൈകുണ്ഠ ഏകാദശി, മാസി മങ്കം, ചിത്ര പൌര്‍ണമി എന്നീ ആഘോഷങ്ങളാലും ശ്രദ്ധേയമാണ് ഗ്രാമം. മതപരവും രൂപകല്‍പനാപരവുമായ പ്രാധാന്യം കൊണ്ട് ശ്രദ്ധേയമാണ് ഗ്രാമം.



Click it and Unblock the Notifications