കാരക്കുടി പട്ടണത്തില്‍ നിന്ന് 15 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം. എല്ലാ വര്‍ഷവും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ശിവന്റെ അനുഗ്രഹാശിസ്സുകള്‍ക്കായി ഈ ക്ഷേത്രത്തില്‍ എത്താറുണ്ട്. ശിവന്റെ പത്നിയായ പാര്‍വ്വതീദേവിയുടെ വിഗ്രഹവും ക്ഷേത്രത്തിനകത്തുണ്ട്.
പ്രൌഢമായ ഒരു ഘടനയുണ്ട് ഈ ക്ഷേത്രത്തിന്. വലിയൊരു രാജഗോപുരവും ചുറ്റുവട്ടത്ത് ഒരു തീര്‍ത്ഥക്കുളവുമുണ്ട്. ദേശവാസികള്‍ പവിത്രമായാണ് ഇതിനെ കാണുന്നത്. ആഘോഷവേളകളിലും മറ്റ് വിശേഷ അവസരങ്ങളിലും അവര്‍ ഇവിടെ വന്ന് കുളത്തില്‍ മുങ്ങിക്കുളിക്കാറുണ്ട്. അതുവഴി ശരീരവും ആത്മാവും പാപവിമുക്തമാകുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications