ഓവറ അരു ബയോസ്ഫിയര്‍ റിസര്‍വ്വ് എന്ന പേരിലും ഓവറ നാഷണല്‍ പാര്‍ക്ക് അറിയപ്പെടുന്നു. ശ്രീനഗറില്‍ നിന്നും 76 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. പുലികളും മാനുകളും അടക്കം പ്രത്യകതരത്തിലുള്ള നിരവധി പക്ഷിമൃഗാദികളെ ഇവിടെ കാണാന്‍ സാധിക്കും. 3000 മുതല്‍ 5000 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ പാര്‍ക്ക്.
80 ലധികം തരത്തിലുളള പക്ഷികള്‍ ഈ പാര്‍ക്കിലുണ്ട് എന്നാണ് കരുതപ്പെടുന്നത്. അപൂര്‍വ്വമായ മരങ്ങളും ഈ പാര്‍ക്കിന്റെ സവിശേഷതയാണ്. മെയ് മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളാണ് ഓവറ പാര്‍ക്ക് സന്ദര്‍ശനത്തിന് അനുയോജ്യം. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ പാര്‍ക്കിന്റെ താഴത്തെ ഭാഗങ്ങള്‍ കാണാന്‍ ആളുകളെത്താറുണ്ട്.



Click it and Unblock the Notifications