Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാത്ഗോഥാം » കാലാവസ്ഥ

കാത്ഗോഥാം കാലാവസ്ഥ

സുഖകരമായ കാലാവസ്ഥയുള്ള മണ്‍സൂണ്‍ കാലമാണ് കാത്ഗോഥാമില്‍ എത്താന്‍ മികച്ച സമയം. കൂടാതെ ഒക്ടോബര്‍ നവംബര്‍ മാസങ്ങളും സന്ദര്‍ശനത്തിന് അനുയോജ്യമാണ്.

വേനല്‍ക്കാലം

ഏപ്രിലില്‍ തുടങ്ങുന്ന വേനല്‍കാലം ജൂണ്‍ വരെ നീണ്ടുനില്‍ക്കുന്നു. ഈ സമയത്ത് പരമാവധി താപനില 30 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 15 ഡിഗ്രി സെല്‍ഷ്യസുമാണ്. പ്രസന്നമായ കാലാവസ്ഥയാണ് വേനല്‍ക്കാലത്ത്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് കാത്ഗോഥാമിലെ മണ്‍സൂണ്‍ കാലം. വളരെ കുറവ് മഴ മാത്രമാണ് ഇക്കാലയളവില്‍ ലഭിക്കുന്നത്്. തണുത്ത താപനിലയാണ് ഇക്കാലയളവില്‍.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്നതാണ് ഇവിടത്തെ ശൈത്യകാലം. പൂജ്യം ഡിഗ്രിയാണ് ഇവിടെ ഈ കാലത്ത് അടയാളപ്പെടുത്തയിരിക്കുന്ന ഏറ്റവും കുറഞ്ഞ താപനില. കൂടിയത് 24 ഡിഗ്രി സെല്‍ഷ്യസും.