രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലുള്ള മനോഹരമായ ഒരു കൊച്ചുനഗരമാണ് കെസ്രോളി. ഡല്‍ഹി - ജയ്പൂര്‍ ദേശീയപാതയിലാണ് ആകര്‍ഷകമായ ഈ കോട്ടനഗരം സ്ഥിതിചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്നും ഏകദേശം 155 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട കോട്ടയാണ് ഈ നഗരത്തിന്റെ പ്രശസ്തിക്ക് പ്രധാന കാരണം. എന്നിരുന്നാലും ചരിത്രപാരമ്പര്യമുള്ള ഈ കോട്ട ഇപ്പോള്‍ ഒരു ടൂറിസ്റ്റ് റിസോര്‍ട്ടായി രൂപാന്തരപ്പെട്ടിരിക്കുകയാണ്.
മഹാഭാരത കാലത്തെ മത്സ്യജനപഥത്തിന്റെ കാലം മുതലുള്ള കഥകള്‍ പറയാനുണ്ട് കെസ്രോളിക്കെന്നാണ് കേള്‍വി. കെസ്രോളി കോട്ടയും വിരാട്‌നഗറിലെ ബുദ്ധവിഹാരങ്ങളുമാണ് ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ച. തങ്ങളുടെ വനവാസത്തിന്റെ അവസാനവര്‍ഷം പാണ്ഡവര്‍ ഇവിടെയാണ് ചെലവഴിച്ചിരുന്നത് എന്നാണ് വിശ്വാസം.
കോട്ടപോലെ തന്നെ മനോഹരമായ പ്രകൃതിക്കാഴ്ചകളും കെസ്രോളിയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഡല്‍ഹിയില്‍ നിന്നും അടുത്താണ് എന്നതും കെസ്രോളിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. സുവോളജിസ്റ്റുകള്‍ക്കും പ്രത്യേകിച്ച് പക്ഷിനിരീക്ഷകര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണ് കെസ്രോളി എന്ന വീക്കെന്‍ഡ് ഡെസ്റ്റിനേഷന്‍.
കെസ്രോളിയിലെത്താന്‍
വളരെയെളുപ്പമാണ് കെസ്രോളിയിലെത്തിച്ചേരാന്‍. ഇന്ദിരാഗാന്ധി വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ആല്‍വാറാണ് തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഡല്‍ഹി - ജയ്പൂര്‍ ദേശീയപാതയില്‍ സ്ഥിതിചെയ്യുന്ന കെസ്രോളിയിലേക്ക് റോഡ് മാര്‍ഗമുള്ള സഞ്ചാരത്തെയോര്‍ത്ത് വേവലാതിപ്പെടേണ്ട കാര്യമേയില്ല.
ഒക്‌ടോബറിനും മാര്‍ച്ചിനുമിടയിലെ മനോഹരമായ ശീതകാലമാണ് കെസ്രോളിയിലെത്തിച്ചേരുന്നതിന് ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications