കിന്നൌറിലെ കോത്തിയില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായക്ഷേത്രമാണ് ചണ്ഡിക ക്ഷേത്രം. ശുവാങ് ചണ്ഡിക എന്ന പേരിലും അറിയപ്പെടുന്ന ദേവിക്ക് അപാര ശക്തികളുണ്ടെന്ന് ഗ്രാമ വാസികള്‍ വിശ്വസിക്കുന്നു. അവരുടെ സര്‍വ്വസ്വമാണ് ദേവി. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിക്കപ്പെട്ട ദേവിയുടെ വിഗ്രഹം ഒരു പേടകത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പൂജാവേളയില്‍ ഈ വിഗ്രഹം നാല് വിശ്വാസികള്‍ മുകളിലേക്കും താഴേക്കും നൃത്തസമാനമായ് ചലിപ്പിക്കും.
ബനാസുര്‍ എന്ന് പേരായ രാജാവിന്‍റെ 18 മക്കളില്‍ ഒരുവളാണ്‍ ചണ്ഡികാ ദേവിയെന്നാണ് ഐതിഹ്യം. കിന്നൌറായിരുന്നു രാജാവിന്‍റെ ഭരണപ്രദേശം. രാജാവിന്‍റെ മൂത്തപുത്രിയായ ചണ്ഡിക ദേവി കിന്നൌറിന്‍റെ ഹ്രദയ കേന്ദ്രമായ സൈരാഗിന്‍റെ അധിപയുമായി. സൈരാകിന്‍റെ മേല്‍ തന്‍റെ സ്വാധീനമുറപ്പിക്കാന്‍ സഹോദരനായ ചഗാവന്‍ മഹേശ്വറുമൊത്ത് ഒരസുരശക്തിയുമായി യുദ്ധത്തിലേര്‍പ്പെട്ടതായും ഐതിഹ്യം പറയുന്നു.



Click it and Unblock the Notifications