ഈ മേഖലയില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനമുള്ള താഴ്വരയാണിത്. കിന്നൌറിന്‍റെ തിബത്ത്, സ്പിതി അതിര്‍ത്തി രേഖയ്ക്കടുത്താണ് ഈ താഴ്വര. കുറഞ്ഞ ജനവാസമുള്ള ഏഴ് ഗ്രാമങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ ഭൂമി കൃഷിയോഗ്യമല്ല. ഗ്രാമീണരുടെ പ്രധാന തൊഴില്‍ മൃഗങ്ങളെ മേയ്ക്കലാണ്. ചെങ്കുത്തായ മലനിരകളായതിനാല്‍ ട്രെക്കിംങ് ഇവിടെ വളരെ ദുഷ്ക്കരമാണ്. പരിചയസന്പന്നര്‍ക്ക് പോലും കാലിടറും. എങ്കിലും പര്‍വ്വതാരോഹണത്തിനും പക്ഷിനിരീക്ഷണത്തിനും ഈ താഴ്വര പേരുകേട്ടതാണ്.



Click it and Unblock the Notifications