ബുദ്ധസന്യാസികളുടെയും ആശ്രമങ്ങളുടെയും നാടാണ് കിന്നൌറിലെ കനം എന്ന ഗ്രാമം. ദൈവത്തിന്‍റെ നാട് എന്നും ഈ ഗ്രാമം അറിയപ്പെടുന്നു. ചെറുതും വലുതുമായ ഏഴ് മഠങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ് ഈ ദേശം. ആത്മീയനേതാവും ബുദ്ധമത ചിന്തകനുമായ റിന്‍ ചാന്‍ സങ് പൊ ആണ് ഇവ പണിതത്. ആശ്രമങ്ങളിലൊന്ന് ഒരു കുന്നിന്‍റെ നെറുകയിലാണ്. 25 അറകളുള്ള ഈ ആശ്രമത്തില്‍ നീല മുടിയോട്കൂടിയ വെങ്കലത്തില്‍ തീര്‍ത്ത ഒരു ബുദ്ധപ്രതിമയുണ്ട്. കന്‍ജു എന്നും തന്‍ജുര്‍ എന്നും അറിയപ്പെടുന്ന തിബത്തന്‍ ലാമായിസത്തെ പരാമര്‍ശിക്കുന്ന വിജ്ഞാനകോശത്തിന്‍റെ കോപ്പികളും സഞ്ചാരികള്‍ക്ക് ഇവിടെ കാണാം. ഡബ്ലരു ആണ് ഇവിടത്തെ പ്രാദേശിക വാസികളുടെ ആരാധ്യദേവന്‍. പണ്ട്മുതല്‍ക്കേ തിബത്തി ലേക്കുള്ള പ്രധാന വാണിജ്യമാര്‍ഗ്ഗമായിരുന്നു നെസ്സാക് താഴ്വാരത്തിലുള്ള കനം ഗ്രാമം.



Click it and Unblock the Notifications