കിന്നൌറില്‍ സറ്റ്ലജ് നദീതീരത്തിന്‍റെ ഇടതുഭാഗത്തായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമമാണ് മൂരംഗ്. സമുദ്രനിരപ്പില്‍ നിന്ന് 3591 മീറ്റര്‍ ഉയരത്തിലായാണ് ഇത് സ്ഥിതിചെയ്യുന്ന ത്. കല്‍പയില്‍ നിന്ന് ഏകദേശം 39 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ആപ്രിക്കോട്ട് ഉദ്യാനങ്ങള്‍ക്ക് പേരുകേട്ടതാണ്. പ്രകൃതിഭംഗി ആവോളം അനുഗ്രഹിച്ച ഈ ഗ്രാമത്തില്‍ പ്രാചീനമായ ഒരു കോട്ടയുണ്ട്. മഹാഭാരത കഥാപാത്രങ്ങളായ പാണ്ഡവരാണ് ഇത് പണിതതെന്ന് സങ്കല്‍പിക്കപ്പെടുന്നു. സറ്റ്ലജ് നദിയെ കണ്‍കുളിര്‍ക്കെ ഇവിടെ നിന്ന് കാണാം. എടുത്തുമാറ്റാവുന്ന ഒരു ഗോവണി വഴി കോട്ടയുടെ പ്രധാന കവാടത്തിലെത്താം.
ഗ്രാമീണരുടെ ആരാധനാമൂര്‍ത്തിയായ ഉര്‍മിങ്ങിന് മൂന്ന് അന്പലങ്ങളുണ്ട്. ത്വാരിങ്, ഗര്‍മാങ്, ഷില്ലിംങ് എന്നീ പട്ടണങ്ങളില്‍ അവ സ്ഥിതി ചെയ്യുന്നു. ഈ ആരാധനാമൂര്‍ത്തിയുടെ പേടകം കോട്ടയ്ക്കകത്താണ് സൂക്ഷിച്ചിരിക്കുന്നത്. ഉത്സവവേളകളിലും പുണ്യദിവസങ്ങളിലും ഈ പേടകം അവിടേയ്ക്ക് ആനയിക്കപ്പെടും. സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും കൊണ്ട് പണിത ഈ പേടകത്തിന് 18 മുഖങ്ങളുണ്ട്. മഹാഭാരതത്തിന്‍റെ 18 നാളുകളെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്.



Click it and Unblock the Notifications