കിന്നൌറിലെ സാമാന്യം ജനസാന്ദ്രതയുള്ള താരതമ്യേന വലിയൊരു ഗ്രാമമാണ് റിബ്ബ. സമുദ്രനിരപ്പില്‍ നിന്ന് 3745 മീറ്റര്‍ ഉയരത്തിലാണ് ഈ ഗ്രാമം. ചെറുഗ്രാമങ്ങളായ രിസ്പയുടെയും പുരബനിയുടെയും ഇടയിലാണ് ഇതിന്റെ വാസം. രിരംഗ് എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. പ്രാദേശിക ഭാഷയില്‍ രി എന്നാല്‍ ചില്ഗോസയും രംഗ് എന്നാല്‍ കൊടുമുടിയെന്നുമാണ്. അടുത്തുള്ള രിസ്പ ഗ്രാമം മുന്തിരിത്തോട്ടങ്ങള്‍ക്കും ഉദ്യാനങ്ങള്‍ക്കും പ്രസിദ്ധമാണ്.