Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊഹിമ » കാലാവസ്ഥ

കൊഹിമ കാലാവസ്ഥ

ഈര്‍പ്പമുള്ള മിതോഷ്‌ണ മേഖല കാലാവസ്ഥയാണ്‌ കൊഹിമയില്‍ അനുഭവപ്പെടുന്നത്‌. വര്‍ഷത്തിന്റെ ഭൂരിഭാഗവും ഇവിടെ പ്രസന്നമായ കാലവസ്ഥയായിരിക്കും അനുഭവപ്പെടുക.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ വേനല്‍ക്കാലം. ഇക്കാലയളവിലാണ്‌ വിനോദസഞ്ചാരികള്‍ കൂടുതലായും ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌. താപനില പരമാാവധി 25 ഡിഗ്രി സെല്‍ഷ്യസ്‌ വരെ എത്താറുണ്ട്‌.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ വര്‍ഷകാലം. ഇക്കാലയളവില്‍ ശക്തമായ മഴയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. ഓരോ മാസവും ശരാശരി 300 എംഎം മഴ ലഭിക്കാറുണ്ട്‌. ഇത്‌ നഗരത്തിന്‌ ജീവന്‍ നല്‍കും.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം. സമുദ്ര നിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ശൈത്യം കഠിനമായിരിക്കും. കുറഞ്ഞ താപനില 8 ഡിഗ്രി സെല്‍ഷ്യസിനടുത്തും ഉയര്‍ന്ന താപനില 16 ഡിഗ്രി സെല്‍ഷ്യസിനുമടുത്തായിരിക്കും.ഇക്കാലയളവില്‍ ഇടയ്‌ക്കിടെ മഴ ഉണ്ടാകാറുണ്ട്‌. ഈ സമയത്താണ്‌ വാര്‍ഷിക വേഴാമ്പല്‍ ഉത്സവം നടത്താറുള്ളത്‌.