Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോലാപ്പൂര്‍ » കാലാവസ്ഥ

കോലാപ്പൂര്‍ കാലാവസ്ഥ

തീരപ്രദേശത്തെ കാലാവസ്ഥയും ഉള്‍നാടന്‍ കാലാവസ്ഥയും ഇടകലര്‍ന്ന് അനുഭവപ്പെടുന്നതിനാല്‍ അധികം ചൂടും അധികം തണുപ്പും അനുഭവപ്പെടാത്ത സ്ഥലമാണ് കോലാപ്പൂര്‍. വേനല്‍ ഉച്ചസ്ഥായിയില്‍ എത്തുന്ന മെയ് മാസവും മഴ ശക്തമാകുന്ന സമയത്തും സന്ദര്‍ശനം ഒഴിവാക്കുക.

വേനല്‍ക്കാലം

മറ്റു ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരമാവധി 38 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഈ സമയം ചൂടുയരുക. സാധാരണ 24 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില.  ഈര്‍പ്പമുള്ള അന്തരീക്ഷമാണെങ്കിലും സുഖമുള്ള കാലാവസ്ഥയായിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. പശ്ചിമഘട്ട മലനിരകളുടെ സാമീപ്യമുള്ളതിനാല്‍ ഈ സമയം അത്യാവശ്യം മഴ ലഭിക്കാറുണ്ട്. 20 മുതല്‍ 30 ഡിഗ്രി വരെയായിരിക്കും താപനില. മഴ ശക്തമായാല്‍ വെള്ളപ്പൊക്ക ഭീഷണി ഇവിടെ രൂക്ഷമാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ മഞ്ഞുകാലം. 14 ഡിഗ്രി 30 ഡിഗ്രി വരെയായിരിക്കും താപനില. അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറഞ്ഞ് സുഖമുള്ള കാലാവസ്ഥയായതിനാല്‍ നിരവധി സന്ദര്‍ശകര്‍ എത്താറുണ്ട്.