Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊരിയ » കാലാവസ്ഥ

കൊരിയ കാലാവസ്ഥ

ശൈത്യകാലമാണ്‌ കൊരിയ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌. ഇക്കാലയളവില്‍ പ്രകൃതി ദൃശ്യങ്ങള്‍ കാണാന്‍ അനുയോജ്യമായ പ്രസന്നമായ കാലാവസ്ഥയാണ്‌ അനുഭവപെടുക.

വേനല്‍ക്കാലം

വേനല്‍ക്കാലം ചൂടേറിയതും വരണ്ടതുമാണ്‌. ഇക്കാലയളവില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌. കുറഞ്ഞ താപനില 35 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരിക്കും. മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ്‌ വേനല്‍ക്കാലം. ഇക്കാലയളവ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യമല്ല. ഏറ്റവും ചൂട്‌ കൂടുതല്‍ മെയ്‌ മാസത്തിലായിരിക്കും.

മഴക്കാലം

മിതമായ മഴയായിരിക്കും വര്‍ഷകാലത്ത്‌ അനുഭവപ്പെടുക. കൊരിയയിലെ വര്‍ഷകാലം ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌. ജൂലൈ മാസത്തിലായിരിക്കും ഏറ്റവും കൂടുതല്‍ മഴ ഉണ്ടാവുക. 

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെയാണ്‌ ശൈത്യകാലം. ഇക്കാലയളിവിലെ ഉയര്‍ന്ന താപനില 26 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 12 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.