Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോട്ട് ഖായി » കാലാവസ്ഥ

കോട്ട് ഖായി കാലാവസ്ഥ

മഴക്കാലമൊഴികെ മറ്റേത് സമയവും സഞ്ചാരികള്‍ക്ക് കോട്ട്ഖായി സന്ദര്‍ശിക്കാന്‍ ഉത്തമമാണ്.

വേനല്‍ക്കാലം

ഏപ്രിലില്‍ തുടങ്ങി ജൂണ്‍ വരെ നീണ്ട്നില്‍ക്കുന്നതാണ് കോട്ട്ഖായി യിലെ വേനല്‍. അന്തരീക്ഷ താപനില 15 ഡിഗ്രി സെന്‍റിഗ്രേഡുമുതല്‍ 28 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ആയിരിക്കും ഈ സമയങ്ങളില്‍. ഈ മേഖലയിലെ ഏറ്റവും ചൂട് കൂടിയ മെയ്മാസത്തില്‍ പോലും സന്ദര്‍ശകരെ വലയ്ക്കുന്ന വിധത്തില്‍ ചൂടനുഭവപ്പെടില്ല. അതിനാല്‍ സഞ്ചാരികളധികവും വേനലില്‍ കോട്ട്ഖായി സന്ദര്‍ശിക്കാനാണ് ഇഷ്ടപ്പെടുന്നത്.

മഴക്കാലം

ജൂലൈ, സെപ്തംബര്‍ മാസങ്ങളാണ് ഇവിടത്തെ മഴക്കാലം. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ തോത് അല്‍പം വര്‍ദ്ധിക്കുമെങ്കിലും രാത്രികള്‍ സുന്ദരശീതളമായിരിക്കും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ ആഗമനമാണിവിടെ മഴപെയ്യിക്കുന്നത്.

ശീതകാലം

 നവംബറോടെ കോട്ട്ഖായിയില്‍ ശൈത്യകാലം ആരംഭിക്കുകയായി. ഫെബ്രുവരി വരെ അത് നീണ്ട്നില്‍ക്കും. 15 ഡിഗ്രി സെന്‍റിഗ്രേഡ് ആണ് ഈ സമയങ്ങളില്‍ ഇവിടത്തെ കൂടിയ താപനില 4 ഡിഗ്രി സെന്‍റിഗ്രേഡ് വരെ അത് കുറയുകയും ചെയ്യും.