Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കോട്ട് ഖായി

കോട്ട് ഖായി - അനുഗാമികളുടെ മോക്ഷപ്രാപ്തിക്ക്

9

പ്രകൃതിരമണീയമായ ഒരു ചെറുപട്ടണമാണ് കോട്ട് ഖായി. ഹിമാചല്‍ പ്രദേശിലെ ഷിംല ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1800 മീറ്റര്‍ ഉയരത്തിലായി ഇത് സ്ഥിതിചെയ്യുന്നു. ഇവിടത്തെ മലഞ്ചെരുവിലെ ഒരു കോട്ടയുമായി ബന്ധപ്പെടുത്തിയാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചത്. കോട്ട് എന്നാല്‍ കോട്ടയെന്നും ഖായി എന്നാല്‍ മലഞ്ചെരുവ് എന്നുമാണ് ഈ സ്ഥല നാമത്തിന്‍റെ ഭാഷാര്‍ത്ഥം. വിദൂരങ്ങളില്‍ നിന്ന്പോലും ധാരാളം സഞ്ചാരികള്‍ ഈ പ്രദേശത്തിന്‍റെ പ്രശാന്തിയും സൌന്ദര്യവും കേട്ടറിഞ്ഞ് ഇവിടെ എത്തുന്നു.

വിശാലമായ ആപ്പിള്‍തോട്ടങ്ങള്‍ക്ക് പ്രസിദ്ധമാണ് ഈ സ്ഥലം. 23000 ഹെക്ടറുകളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. തോട്ടമുടമകളുടെ അനുമതിയോടെ ഈ ഉദ്യാനങ്ങള്‍ സഞ്ചാരികള്‍ക്ക് കയറി കാണാം. തോട്ടകൃഷികളാണ് കോട്ട്ഖായി മേഖലയിലെ ജനങ്ങളുടെ പ്രധാന തൊഴില്‍. പട്ടണത്തിനരികിലൂടെ ഒഴുകുന്ന ഗിരിനദിയാണ് ഈ മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നത്.

ഇവിടെവരുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത് ഇവിടത്തെ കോട്ട്ഖായി കൊട്ടാരമാണ്. തിബത്തന്‍ തച്ചുശാസ്ത്ര മാതൃകയിലാണ് ഇതിന്‍റെ മേല്‍ക്കൂരകള്‍ പണിതിരിക്കുന്നത്. റാണാ സാബ് രാജാവിന്‍റെ കാലത്താണ് ഇത് പണിതത്. കോട്ടയ്ക്ക് പുറമെ നിരവധി ക്ഷേത്രങ്ങളും നീരാഘട്ടി, കിയാല വനം, ധിലന്‍ ജലാശയം പോലെ സന്ദര്‍ശക പ്രാധാന്യമുള്ള സ്ഥലങ്ങളും കോട്ട്ഖായിലുണ്ട്. മഹാമായി ക്ഷേത്രവും ലങ്കര വീര്‍ ക്ഷേത്രവുമാണ് ഇവിടത്തെ പ്രധാന ഹിന്ദു ക്ഷേത്രങ്ങള്‍.

സഞ്ചാരികള്‍ക്ക് അനായാസം എത്തിച്ചേരാവുന്ന വിധത്തില്‍ കോട്ട്ഖായിലേക്കുള്ള റോഡ്, റെയില്‍, വിമാന മാര്‍ഗ്ഗങ്ങള്‍ തികച്ചും സുഗമമാണ്. കല്ലു, ന്യൂഡല്‍ഹി പോലെ പ്രമുഖ നഗരങ്ങളുമായി ഫ്ലൈറ്റ് സര്‍വ്വീസുകളുള്ള ഷിംലയാണ് സമീപസ്ഥമായ വിമാനത്താവളം. അന്താരാഷ്ട്ര യാത്രികര്‍ക്ക് ഡെല്‍ഹിയില്‍ നിന്ന് കണക്ഷന്‍ ഫ്ലൈറ്റുകള്‍ വഴി ഷിംലയിലെത്താം. കല്‍ക്ക റെയില്‍വേ സ്റ്റേഷനുമായി നേരിട്ട് ബന്ധപ്പെടുത്തിയിട്ടുള്ള ഷിംലയാണ് കോട്ട്ഖായി പട്ടണത്തിന് ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷന്‍. ഈ സ്റ്റേഷനില്‍ നിന്ന് ടാക്സികള്‍ വഴി സഞ്ചാരികള്‍ക്ക് കോട്ട്ഖായിയിലെത്താം. വഴിയോരക്കാഴ്ചകള്‍ കണ്ട് റോഡ് വഴി സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സമീപനഗരങ്ങളില്‍ നിന്ന് ബസ്സുകളും ടാക്സികളും ലഭ്യമാണ്.

വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥയാണ് സഞ്ചാരികള്‍ക്ക് കോട്ട്ഖായി ഉറപ്പ് തരുന്ന ത്. ഏപ്രിലില്‍ തുടങ്ങി ജൂണ്‍ വരെയാണ് ഇവിടത്തെ വേനല്‍കാലം. 15 ഡിഗ്രി സെന്‍റിഗ്രേഡിനും 28 ഡിഗ്രി സെന്‍റിഗ്രേഡിനും ഇടയിലാണ് ഈ സമയങ്ങളില്‍ ഇവിടെ രേഖപ്പെടുത്തിയ കൂടിയ താപനില. നവംബര്‍ - ഫെബ്രുവരി മാസങ്ങള്‍ക്കിടയിലെ ഇവിടത്തെ ശൈത്യകാലം സന്ദര്‍ശകരെ ഏറെ ബുദ്ധിമുട്ടിക്കുന്നതല്ല. 15 ഡിഗ്രി സെന്‍റിഗ്രേഡിനും 4 ഡിഗ്രി സെന്‍റിഗ്രേഡി നും ഇടയിലാണ് വിന്‍ററിലെ താപനില.

കോട്ട് ഖായി പ്രശസ്തമാക്കുന്നത്

കോട്ട് ഖായി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കോട്ട് ഖായി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കോട്ട് ഖായി

 • റോഡ് മാര്‍ഗം
  റോഡ് മാര്‍ഗ്ഗം ഷിംലയില്‍ നിന്ന് കോട്ട്ഖായിയിലേക്ക് നേരിട്ട് ബസ്സുകള്‍ ലഭ്യമാണ്. കൂടാതെ ടാക്സികള്‍ വഴിയും സഞ്ചാരികള്‍ക്ക് ഇവിടെ എത്തിച്ചേരാം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  തീവണ്ടി മാര്‍ഗ്ഗം ഷിംല റെയില്‍വേ സ്റ്റേഷനാണ് കോട്ട്ഖായിയോട് ഏറ്റവും അടുത്ത റെയില്‍ വേ താവളം. നാരോ ഗേജ് റെയില്‍വേ പാതയിലുള്ള കല്‍ക്ക സ്റ്റേഷനുമായി ഷിംലയെ നേരിട്ട് ബന്ധപ്പെടുത്തിയിട്ടുണ്ട്. ഷിംല സ്റ്റേഷനില്‍ നിന്ന് ടാക്സികള്‍ വഴി സഞ്ചാരികള്‍ക്ക് നേരിട്ട് കോട്ട്ഖായിയിലെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  വിമാനമാര്‍ഗ്ഗം ഷിംലയാണ് കോട്ട്ഖായിയോട് ഏറ്റവും സമീപസ്ഥമായ വിമാനത്താവളം. കുല്ലു, ന്യൂഡല്‍ഹി എന്നീ പ്രമുഖ ഇന്ത്യന്‍ നഗരങ്ങളുമായി ഷിംലയ്ക്ക് വ്യോമസര്‍വ്വീസുകളുണ്ട്. വിദേശത്ത്നിന്ന് വരുന്ന യാത്രികര്‍ക്ക് ന്യൂഡല്‍ഹിയില്‍നിന്ന് ഷിംലയിലേക്ക് കണക്ഷന്‍ ഫ്ലൈറ്റുകളെ ആശ്രയിക്കാം. ഷിംല വിമാനത്താവളത്തില്‍ നിന്ന് ടാക്സികള്‍ മുഖേന കോട്ട്ഖായിയിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Jun,Sun
Return On
21 Jun,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Jun,Sun
Check Out
21 Jun,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Jun,Sun
Return On
21 Jun,Mon