Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്ഷദ്വീപ് » കാലാവസ്ഥ

ലക്ഷദ്വീപ് കാലാവസ്ഥ

മഴക്കാലം കഴിഞ്ഞ് അടുത്ത വേനല്‍ തുടങ്ങുന്നതുവരെയുള്ള സമയമാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുയോജ്യം. 22 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ മാത്രം ചുടുള്ള ആഗസ്ത് മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ലക്ഷദ്വീപ് യാത്രക്ക് പറ്റിയത്.

വേനല്‍ക്കാലം

സാധാരണ വേനല്‍ക്കാലത്ത് പോലും ചൂട് 32 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ഉയരാറില്ല. എങ്കിലും കടുത്ത ചൂട് അനുഭവപ്പെടുന്ന മെയ് മാസത്തില്‍ ലക്ഷദ്വീപ് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

മഴക്കാലത്ത് കനത്ത കാറ്റടിക്കുന്ന പ്രദേശമാണിത്. തെക്കന്‍ ഇന്ത്യയിലേതിന് സമാനമായ മഴക്കാലമാണ് ഇവിടെയും അനുഭവപ്പെടുന്നത്. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴയ്ക്ക് ശേഷമുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

ശീതകാലം

അത്ര കനത്ത തണുപ്പുകാലം അനുഭവപ്പെടുന്ന ഒരു പ്രദേശമല്ല ലക്ഷദ്വീപ്. ബീച്ച് കാണാനും മറ്റ് ഔട്ട് ഡോര്‍ ആക്ടിവിറ്റീസിനും മറ്റും പറ്റിയ കാലമാണ് തണുപ്പുകാലം. ശീതകാലത്ത് പരമാവധി കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെയൊക്കെ ആകാറുണ്ട്.