ലാന്‍സ്ഡൗണിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മാര്‍ച്ച് മുതല്‍ നവംബര്‍ വരെയാണ്.
മാര്‍ച്ചില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം ഇവിടെ ജൂണ്‍ വരെ തുടരും. വേനല്‍ക്കാലത്തെ കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ ഇവിടം സന്ദര്‍ശിക്കുന്നതിന് വേനല്‍ക്കാലം അനുയോജ്യമാണ്.
ലാന്‍സ്ഡൗണില്‍ മഴ ലഭിക്കുന്നത് പ്രധാനമായും മൂന്ന് മാസങ്ങളിലാണ്. ജൂലൈയില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്റ്റംബറില്‍ അവസാനിക്കും. ഈ സമയത്ത് ആര്‍ദ്രമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നിരുന്നാലും ഈ സമയത്ത് ലാന്‍സ്ഡൗണിന്റെ ഹരിതാഭ ആസ്വദിക്കാന്‍ കഴിയും
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ലാന്‍സ്ഡൗണില്‍ ശൈത്യകാലം അനുഭവപ്പെടുന്നത്. ശൈത്യകാലത്തെ ഉയര്‍ന്ന താപനില 17 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. രേഖപ്പെടുത്തപ്പെട്ട കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസ് ആണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇവിടെ കനത്ത മഞ്ഞുവീഴ്ചയും അനുഭവപ്പെടും.