ഔറംഗബാദാണ് ലോനാറിന് സമീപത്തുള്ള പ്രധാനപ്പെട്ട ടൗണ്‍. 145 കിലോമീറ്റര്‍ അകലത്തിലാണിത്. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. പൂനെ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഇവിടെനിന്നും ബസ്സ് സര്‍വ്വീസുണ്ട്. ഏകദേശം അഞ്ചുമണിക്കൂര്‍ കൊണ്ട് ശരാശരി 200 - 300 രൂപ നിരക്കില്‍ ലോനാറിലെത്താം.