Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ലോനാര്‍

ലോനാര്‍ - ദൈത്യസുതന്റെ നാട്

10

മഹാരാഷ്ട്രയിലെ ബുള്‍ധാന ജില്ലയിലെ ഒരു കൊച്ചുപട്ടണമാണ് ലോനാര്‍. മുംബൈയില്‍ നിന്നും 483  കിലോമീറ്ററും ഔറംഗാബാദില്‍ നിന്നും 148  കിലോമീറ്ററും സഞ്ചരിച്ചാല്‍ വിദര്‍ഭ പ്രദേശത്തുള്ള ഈ മനോഹരമായ വിനോദസഞ്ചാര കേന്ദ്രത്തിലെത്താം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1850 അടി ഉയരത്തിലാണ് ലോനാര്‍.

ചരിത്രാതീത കാലത്ത് കൂറ്റന്‍ ഒരു ഉല്‍ക്ക വന്നുപതിച്ചതേത്തുടര്‍ന്നുണ്ടായ ഗുഹാമുഖത്തിന് പേരുകേട്ട സ്ഥലമാണ് ലോനാര്‍. ഏതാണ്ട് 52000 വര്‍ഷങ്ങള്‍ മുമ്പാണ് ഇത് സംഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. കാലങ്ങള്‍ കഴിഞ്ഞുപോയതോടെ ഈ ഗുഹാമുഖം ഒരു തടാകമായി രൂപപ്പെട്ടു. ഇതാണ് ഇന്ന് ലോനാര്‍ ലേക്ക് എന്ന് അറിയപ്പെടുന്നത്. 4000 അടി വ്യാസവും 450 അടി താഴ്ചയുമുണ്ട് ലോനാര്‍ ലേക്കിന്.

ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ജെ ഇ അലക്‌സാണ്ടറാണ് ഈ തടാകം കണ്ടെത്തിയത് എന്ന് കരുതപ്പെടുന്നു. എന്നാല്‍ മതഗ്രന്ഥങ്ങളായ സ്‌കന്ദപുരാണത്തിലും പദ്മപുരാണത്തിലും അയിന ഇ അക്ബാരിയിലും ലോനാര്‍ തടാകത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നും വിശ്വാസമുണ്ട്. തടാകത്തിന് അരികിലായി ദൈത്യസുതന്റെ ഒരു ക്ഷേത്രവും കാണാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്ഷേത്രവും ഈ തടാകവും കാണുന്നതിനായി സഞ്ചാരികള്‍ എത്തിച്ചേരുന്നു.

എന്തുകൊണ്ട് ലോനാര്‍

അഗ്നിപര്‍വ്വതസമാനമായ ഈ കൂറ്റന്‍ ഗുഹാമുഖം രൂപപ്പെട്ടത് ശാസ്ത്രത്തിന്റെ കണ്ണില്‍ ഇന്നും ഒരു അത്ഭുതമാണ്. ഏതാണ്ട് അറുപതിനായിരം വര്‍ഷങ്ങള്‍ക്ക് പിന്നോട്ടുള്ള കാലത്തേക്കാണ് ലോനാര്‍ സഞ്ചാരികളെ കൊണ്ടുപോകുന്നത്. ഇന്നലെകളുടെ അത്ഭുതവും പ്രകൃതി നല്‍കുന്ന ആശ്ചര്യവും കണ്ടറിയാനാണ് സഞ്ചാരികള്‍ പ്രധാനമായും ലോനാറിലെത്തുന്നത്.

ലോനാര്‍ പ്രശസ്തമാക്കുന്നത്

ലോനാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലോനാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ലോനാര്‍

  • റോഡ് മാര്‍ഗം
    ഔറംഗബാദാണ് ലോനാറിന് സമീപത്തുള്ള പ്രധാനപ്പെട്ട ടൗണ്‍. 145 കിലോമീറ്റര്‍ അകലത്തിലാണിത്. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. പൂനെ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഇവിടെനിന്നും ബസ്സ് സര്‍വ്വീസുണ്ട്. ഏകദേശം അഞ്ചുമണിക്കൂര്‍ കൊണ്ട് ശരാശരി 200 - 300 രൂപ നിരക്കില്‍ ലോനാറിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജാല്‍നയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. ഏകദേശം 90 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ഔറംഗബാദാണ് ലോനാറിന് സമീപത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷന്‍. മുംബൈ, പൂനെ, നാസിക്, മധുര എന്നിവിടങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്നും ഇവിടേക്ക് നിരവധി ട്രെയിനുകളുണ്ട്. ശരാശരി 200- 400 രൂപ ടിക്കറ്റ് നിരക്കാണുണ്ടാകുക.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    143 കിലോമീറ്റര്‍ ദൂരത്ത് സ്ഥിതിചെയ്യുന്ന ഔറംഗബാദാണ് സമീപ വിമാനത്താവളം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് ഇവിടേക്ക് വിമാന സര്‍വ്വീസുണ്ട്. മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് ഹരിഹരേശ്വറിന് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat