വടക്ക് കിഴക്കന്‍ ഇന്ത്യയിലെ വന്യലോകം കാണാന്‍ അനുയോജ്യമായ ഇടമാണ് കംഗ്‍വാംഗ്‍ലംഗ് വന്യജീവി സംരക്ഷണ കേന്ദ്രം. മിസോറാമിന്‍റെ തലസ്ഥാനമായ ഐസ്‍വാളില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയാണ് കംഗ്‍വാംഗ്‍ലംഗ് വന്യജീവി സംരക്ഷണ കേന്ദ്രം.
പച്ചപ്പ് നിറഞ്ഞ കുന്നുകളും, പാറക്കെട്ടുകളും നിറഞ്ഞ ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 1300 മീറ്റര്‍ ഉയരത്തില്‍, 35 സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തിയില്‍ വ്യാപിച്ച് കിടക്കുന്നതാണ്. കാട്ടുപോത്ത്, മാന്‍, പന്നി, കുരങ്ങ്, പുള്ളിപ്പുലി തുടങ്ങി അനേകം ജീവികളെ ഇവിടെ കാണാനാവും. വന്യജീവികളെ മാറ്റി നിര്‍ത്തിയാല്‍ വനത്തിന്‍റെ പ്രകൃതിഭംഗിയും ഏറെ ആകര്‍ഷകമാണ്.
ഇവിടെ ഏതാനും ദിവസം താമസിക്കണമെന്ന് താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് അല്‍ബാസ്ത ഹോട്ടല്‍. ഐസ്‍വാളില്‍ നിന്ന് ടാക്സിയില്‍ എളുപ്പത്തില്‍ കംഗ്‍വാംഗ്‍ലംഗിലെത്താം.



Click it and Unblock the Notifications