Search
  • Follow NativePlanet
Share

സൈഹ- മിസോറാമിന്റെ തെക്കേയറ്റം

12

മിസോറാമിലെ എട്ട്‌ ജില്ലകളില്‍ ഒന്നാണ്‌ സൈഹ. മിസോറാമിന്റെ തെക്കേ അറ്റത്തുള്ള ജില്ല എന്ന പ്രത്യേകതയും സൈഹയ്‌ക്കുണ്ട്‌. ജില്ലാ ആസ്ഥാനത്തിന്റെ പേരും സൈഹ എന്നാണ്‌. മാരാ സ്വതന്ത്ര ജില്ലാ കൗണ്‍സിലിന്റെ ആസ്ഥാനമായും സൈഹ നിലകൊള്ളുന്നു. മിസോറാമിലെ മൂന്ന്‌ സ്വതന്ത്ര ജില്ലാ കൗണ്‍സിലുകളില്‍ ഒന്നാണ്‌ മാരാ. സൈഹ ജില്ലയുടെ വടക്ക്‌, വടക്ക്‌ പടിഞ്ഞാറ്‌ ഭാഗങ്ങളില്‍ ലുങ്‌ലെയ്‌ ജില്ലയും പടിഞ്ഞാറ്‌ ഭാഗത്ത്‌ ല്വാങ്‌ട്‌ലൈ ജില്ലയും തെക്ക്‌, കിഴക്ക്‌ അതിര്‍ത്തികളില്‍ മ്യാന്‍മറും സ്ഥിതി ചെയ്യുന്നു.

സൈഹ- ജില്ലാ ആസ്ഥാനം

ഐസ്വാളും ലുങ്‌ലായും കഴിഞ്ഞാല്‍ മിസോറാമിലെ ഏറ്റവും വലിയ പട്ടണമാണ്‌ സൈഹ. പ്രദേശിക ഭാഷയായ മാരായിലെ സിയാഹാ എന്ന വാക്കില്‍ നിന്നാണ്‌ സൈഹ എന്ന വാക്ക്‌ രൂപപ്പെട്ടിരിക്കുന്നത്‌. ആന എന്നര്‍ത്ഥമുള്ള സൈ, പല്ലുകള്‍ എന്ന്‌ അര്‍ത്ഥമുള്ള ഹാ എന്നീ വാക്കുകളില്‍ നിന്നാണ്‌ സൈഹയുടെ ജനനം. ആനയുടെ പല്ലുകള്‍ എന്നാണ്‌ ഈ വാക്കിന്റെ അര്‍ത്ഥം. ഇവിടെ നിന്ന്‌ ആനകളുടെ പല്ലുകള്‍ ധാരാളമായി കിട്ടിയിട്ടുണ്ടെന്നും അങ്ങനെ ഈ പേര്‌ ലഭിച്ചെന്നുമാണ്‌ വിശ്വാസം. മാറാ വിഭാഗവും മ്യാന്‍മര്‍കാരുമാണ്‌ ഇവിടെ കൂടുതലായി അധിവസിക്കുന്നത്‌.

പലാ ടിപോ തടാകം, സൈകോ, മ്വാമാ മല എന്നിവയാണ്‌ സൈഹയിലെ പ്രധാന ആകര്‍ഷണങ്ങള്‍.

എങ്ങനെ എത്തിച്ചേരാം

മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ നിന്ന്‌ 305 കിലോമീറ്റര്‍ അകലെയാണ്‌ സൈഹ സ്ഥിതി ചെയ്യുന്നത്‌. ദേശീയപാത 54 സൈഹയുടെ ജീവനാഡിയാണ്‌. സഞ്ചാരികള്‍ക്ക്‌ റോഡ്‌ മാര്‍ഗം സൈഹയില്‍ എത്താം. ഐസ്വാളില്‍ നിന്ന്‌ സംസ്ഥാന സര്‍ക്കാരിന്‌ കീഴിലുള്ള ധാരാളം ബസുകള്‍ ഇവിടേക്ക്‌ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.

കാലാവസ്ഥ

വര്‍ഷം മുഴുവന്‍ വളരെ സുഖകരമായ കാലാവസ്ഥയാണ്‌ സൈഹയില്‍ അനുഭവപ്പെടുന്നത്‌. വേനല്‍ക്കാലത്ത്‌ കടുത്ത ചൂട്‌ അനുഭവപ്പെടാറില്ല. ശക്തമായ മഴ ലഭിക്കുന്ന സൈഹയിലെ ശീതകാലവും സുഖകരമാണ്‌.

സൈഹ പ്രശസ്തമാക്കുന്നത്

സൈഹ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സൈഹ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സൈഹ

  • റോഡ് മാര്‍ഗം
    ഐസ്വാളില്‍ നിന്ന്‌ സൈഹയിലേക്കുള്ള ഏറ്റവും എളുപ്പ മാര്‍ഗം സില്‍ച്ചാര്‍, ലുങ്‌ലെയ്‌-തെന്‍സ്വാള്‍ എന്നീ റോഡുകള്‍ വഴിയുള്ളതാണ്‌. ദേശീയപാത 54ബിയിലൂടെ അഞ്ചര മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഐസ്വാളില്‍ നിന്ന്‌ സൈഹയില്‍ എത്താന്‍ കഴിയും. സൈഹയ്‌ക്കും ഐസ്വാളിനും ഇടയില്‍ ധാരാളം ബസുകള്‍ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ഇവയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളും സ്വകാര്യ ബസുകളുമുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്കേ ആസ്സാമിലെ സില്‍ച്ചാര്‍ റെയില്‍വെ സ്റ്റേഷനാണ്‌ സൈഹയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍. സൈഹയില്‍ നിന്ന്‌ 479 കിലോമീറ്റര്‍ അകലെയാണ്‌ സില്‍ച്ചാര്‍. സില്‍ച്ചാറില്‍ നിന്ന്‌ ലുംഡിങ്‌ വരെ നാരോഗേജ്‌ ലൈനാണ്‌. ലുംഡിങും ഗുവാഹത്തിയും റെയില്‍ മാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്‌. ട്രെയിനില്‍ സൈഹയില്‍ എത്തുക അത്ര എളുപ്പമല്ല.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സൈഹയില്‍ നിന്ന്‌ 305 കിലോമീറ്റര്‍ അകലെയുള്ള ഐസ്വാളിലാണ്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. സംസ്ഥാനത്തെ ഏക വിമാനത്താവളമായ ലെങ്‌പുയ്‌ വിമാനത്താവളത്തില്‍ നിന്ന്‌ ദിനംപ്രതി കൊല്‍ക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും വിമാനസര്‍വ്വീസുകളുണ്ട്‌. വടക്ക്‌- കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളം കൂടിയാണിത്‌. ഐസ്വാളില്‍ നിന്ന്‌ നേരെ സൈഹയില്‍ എത്താവുന്നതാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue

Near by City