Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മധുബാനി » കാലാവസ്ഥ

മധുബാനി കാലാവസ്ഥ

മധുബാനി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെയാണ്. ഇത് മഴക്കാലത്തായതിനാല്‍ ചൂട് കുറവും, ചെറിയതോതില്‍ മൂടല്‍ മഞ്ഞും ഉണ്ടാവും. തെളിഞ്ഞ് പ്രസന്നമായ ഈ കാലത്ത് കാഴ്ചകള്‍ കാണുന്നത് സൗകര്യപ്രദമായിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ചില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം മെയ് വരെ തുടരും. ഇക്കാലത്ത് അന്തരീക്ഷ താപനില 35 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.

മഴക്കാലം

കനത്ത മഴയാണ് മധുബാനിയില്‍ മഴക്കാലത്ത് ലഭിക്കുന്നത്. ഇക്കാലത്ത് അന്തരീക്ഷ താപനില കുറവും, ചെറിയ തോതില്‍ മൂടല്‍മഞ്ഞും ഉണ്ടാവും. ഇവിടെയുള്ള വൈവിധ്യപൂര്‍ണ്ണമായ സസ്യ-ജീവജാലങ്ങള്‍ ഏറെ ആകര്‍ഷകമായ കാഴ്ചയാണ്.

ശീതകാലം

ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് മധുബാനിയില്‍ ശൈത്യകാലം അനുഭവപ്പെടുന്നത്. ഇക്കാലത്തെ അന്തരീക്ഷ താപനില 5 ഡിഗ്രി സെല്‍ഷ്യസിനും 10 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. മധുബാനി സന്ദര്‍ശനത്തിന് അനുയോജ്യമായ കാലമാണിത്. എന്നാല്‍ ഇക്കാലത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ വസ്ത്രങ്ങള്‍ കൂടി കരുതേണ്ടതുണ്ട്.