Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാഹേശ്വര്‍ » കാലാവസ്ഥ

മാഹേശ്വര്‍ കാലാവസ്ഥ

മഴക്കാലവും ശീതകാലവുമാണ് ഇവിടെ സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം. ഒക്ടോബര്‍ - ഫെബ്രുവരി മാസങ്ങളില്‍ ഇവിടേക്ക് യാത്രചെയ്യുന്നത് സുഖകരമാകും. ഫെബ്രുവരിയിലെ ശിവരാത്രി ആഘോഷക്കാലത്തും ഇവിടെ ധാരാലം സഞ്ചാരികള്‍ എത്തുന്നു.

വേനല്‍ക്കാലം

പൊതുവേ വരണ്ടതും ചൂടേറിയതുമായ കാലാവസ്ഥയാണ് ഇവിടെ വേനല്‍ക്കാലത്ത്. 35 ഡിഗ്രിയായിരിക്കും കുറഞ്ഞ താപനില. ഇത് 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഇക്കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നത് നന്നാവില്ല.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തിവിടെ.

ശീതകാലം

19 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ശീതകാലത്ത് ഇവിടത്തെ ശരാശരി താപനില. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ ശീതകാലം. കാഴ്ചകള്‍ കാണാനും യാത്ര ആസ്വദിക്കാനും ഏറ്റവും പറ്റിയ മാസങ്ങളാണ് ഇത്.