Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണ്ടു » ആകര്‍ഷണങ്ങള് » ദിലാവര്‍ ഖാന്‍സ് മോസ്ക്

ദിലാവര്‍ ഖാന്‍സ് മോസ്ക്, മണ്ടു

49

ദിലാവര്‍ ഖാന്‍സ് മോസ്ക് ഏറ്റവും പ്രധാനപ്പെട്ടൊരു മുസ്ലീം ആരാധനാലയമാണ്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും നേര്‍രൂപമാണ് ഈ പള്ളി. 1405 ല്‍ ദിലാവര്‍ ഖാന്‍ ഗൗരിയുടെ സംരക്ഷണയിലാണ് ഇത് പണിയിച്ചത്. രൂപഘടനയിലും ശില്പചാതുരിയിലും അയത്നലളിതമാണ് പള്ളി.     മോസ്ക്കിനു മധ്യത്തില്‍ ഒരു കവാടമാണുള്ളത് അത് നടുമുറ്റത്തേക്കും അകത്തുള്ള പ്രാര്‍ത്ഥനാഹാളിലേക്കും വഴിതെളിക്കുന്നു. ഹിന്ദു-ഇസ്ലാം ശില്പ ഘടനാരീതിയിലാണ് പള്ളി പണിതിരിക്കുന്നത്. ഇന്നത്തെ കാലത്ത് വിശ്വസിക്കാന്‍ പറ്റാത്ത സമാനകളില്ലാത്ത മതസൗഹാര്‍ദ്ദമാണ് നമ്മുക്കിവിടെ കാണാന്‍ കഴിയുക. പള്ളിയുടെ മുകള്‍തട്ടിലും, തൂണുകളിലും, വഴിത്താരകളിലും ആലേഖനം ചെയ്ത് വെച്ചിരിക്കുന്ന വാക്യങ്ങളിലും കലാരൂപങ്ങളിലും ഹിന്ദു മത സ്വാധീനം വളരെ വ്യക്തമായി കാണാവുന്നതാണ്. നഗരത്തിലെ ഇസ്ലാമിക കലാകാരന്മാരാണ് പള്ളിയുടെ നിര്‍മ്മാണത്തിനും ഘടനയ്ക്കും പിന്നിലെ പ്രധാന ശക്തി. എല്ലാം ഒന്നിനൊന്ന്‌ മെച്ചം.      കലയിലേയും ശില്‍പ വൈദക്ദ്ധ്യത്തിലേയും ഇസ്ലാമിക കലാകാരന്മാരുടെ കരുത്ത് തെളിയിക്കുന്ന ഒരു പ്രധാന സ്മാരകം തന്നെയാണ് ദിലാവര്‍ ഖാന്‍സ് മോസ്ക്.

 

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun

Near by City