വര്‍ഷം തോറും നടന്നുവരുന്ന ഫെസ്റ്റ ഡോസ് റെയിസ് മാംഗോസ് ആഘോഷങ്ങള്‍ക്ക് പേരുകേട്ട ഗോവയിലെ പ്രശസ്തമായ പള്ളിയാണ് സെന്റ് ജെറോം ചര്‍ച്ച്. പേര് സൂചിപ്പിക്കുന്നത് പോലെ സെന്റ് ജെറോമിനാണ് ഈ പള്ളി സമര്‍പ്പിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ജനുവരി ആറാം തീയതിയാണ് ഉത്സവം. വേനല്‍ക്കാലത്താണ് റെയിസ് മാംഗോസ് കോട്ടയും പള്ളിയും സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.
ഇവിടെ എത്തിച്ചേരാന്‍ എളുപ്പമാണ്. താരതമ്യേന ചെറിയ സ്ഥലമായതിനാല്‍ ഇവിടം ചുറ്റിനടന്നുകാണാനും വളരെ കുറച്ച് സമയം മതിയാകും. പനജി, വാസ്‌കോ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും യാത്ര പ്ലാന്‍ ചെയ്ത് ഒരുമണിക്കൂറില്‍ കുറഞ്ഞ സമയം കൊണ്ട് ഇവിടെയെത്തിച്ചേരാം. പനജിയില്‍ നിന്നും ഇതിലും കുറഞ്ഞ സമയം മതിയാകും. നോര്‍ത്ത് ഗോവയിലാണ് നിങ്ങളെങ്കില്‍ ഒരു ടാക്‌സിയോ ബൈക്കോ വാടകയ്‌ക്കെടുത്ത് കണ്‌ഡോലിം, ബാഗ, കലാന്‍ഗുട്ട് ബീച്ചുകള്‍ കൂടി സന്ദര്‍ശിക്കാം.



Click it and Unblock the Notifications