Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» അഞ്ജുന

അഞ്ജുന - ആഘോഷിക്കാൻ ഒരിടം

17

 

കണ്ടോലിം ബീച്ചില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ അകലത്തിലായാണ് അഞ്ജുന  ബീച്ച്. കണ്ടോലിം ബീച്ചില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ ഇവിടെയെത്താം. ചെലവേറിയ കുറച്ചധികം ഹോട്ടലുകളുണ്ട് ഇവിടെ. വളരെ പഴയ ബീച്ചുകളിലൊന്നാണ് ഇതെന്നുവേണമെങ്കില്‍ പറയാം. വ്യാപാരകന്ദ്രങ്ങളുടെ തിരക്ക് അത്രയധികമില്ലാത്ത ഇവിടെ നിരവധി പേര്‍ സകുടുംബം സന്ദര്‍ശനത്തിനെത്താറുണ്ട്.

മനോഹരമായ ഈ ബീച്ചില്‍ ഒരു സായന്തനം ആസ്വദിച്ചില്ലെങ്കില്‍ ഗോവന്‍ യാത്രയില്‍ അതൊരു നഷ്ടമായിരിക്കും. സഞ്ചാരികളുടെ സ്വര്‍ഗമെന്നു വിളിക്കപ്പെടുന്ന ഗോവന്‍ ബീച്ചിന്റെ സകല മനോഹാരിതയുമുള്ള അഞ്ജുന  ബീച്ചിലെ മനോഹരമായി നിര്‍മിക്കപ്പെട്ട കുടിലുകളിലൂടെ സിഗ്നേച്ചര്‍ കോക്‌ടെയിലുമായി ഒരു സായന്തനം ആരാണ് ഇഷ്ടപ്പെടാത്തത്. ഇത്തരം കര്‍ലീസിലിരുന്നുകൊണ്ട് ജോലിചെയ്യുകയും ഒപ്പം അവധിക്കാലം ആസ്വദിക്കുകയുമാവാം.

രണ്ട് നിലകളാണ് ഈ കര്‍ലീസിന് ഉണ്ടാവുക. മുകള്‍ത്തട്ടിലിരുന്നാല്‍ അഞ്ജുന  ബീച്ചിന്റെ മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിക്കാം. ഗോവയിലെ മറ്റുള്ള ബീച്ചുകളെക്കാള്‍ ആഴം കൂടിയതാണ് അഞ്ജുന ബീച്ച്. കടലില്‍ നീന്തുവാനും കടല്‍ത്തീരത്ത് ഭക്ഷണം കഴിക്കാനും മദ്യപിക്കാനും ജോലിചെയ്യാനും വരെ ഇവിടെ സാധ്യതകളുണ്ട്.  ബാഗ്, ആക്‌സസറീസ്, ചെരുപ്പുകള്‍ എന്നിവയാണ് അഞ്ജുനയിലെ ഫ്‌ളീ മാര്‍ക്കറ്റിലെ ഏറ്റവും ചെലവേറിയ വസ്തുക്കള്‍.

സാധാരണയായി ആഴ്ചയവസാനമാണ് ഇത്തരം ഫ്‌ളീ മാര്‍ക്കറ്റുകള്‍ സജീവമാകുക. ബാഗ, കലാന്‍ഗുട്ട് ബീച്ചുകളില്‍ ചിലപ്പോള്‍ വഴിതെറ്റാനിടയുണ്ട്. വാഹനത്തിലാണ് യാത്രയെങ്കില്‍ ഇടക്കിടെ വഴിതെറ്റുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതും നന്നായിരിക്കും.

അഞ്ജുന പ്രശസ്തമാക്കുന്നത്

അഞ്ജുന കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം അഞ്ജുന

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം അഞ്ജുന

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat