സിംലയിലെ ജബാര്‍ഹത്തി വിമാനത്താവളമാണ് മഷോബ്രയ്‌ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഏകദേശം 35 കിലോമീറ്ററാണ് വിമാനത്താവളത്തേയ്‌ക്കുള്ള ദൂരം.ഡല്‍ഹി, മുംബൈ, ഛണ്‌ഡിഗഡ് തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നും ഈ വിമാനത്താവളത്തിലേയ്‌ക്ക് സ്ഥിരം വിമാന സര്‍വീസ് ഉണ്ട്. മഷോബ്രയിലേയ്‌ക്ക് എത്തുന്നതിന് ജബാര്‍ഹത്തി എയര്‍പോര്‍ട്ടില്‍ നിന്നും എപ്പോഴും ടാക്‌സികളും കാബുകളും ലഭ്യമാണ്.