മഷോബ്ര- സിംലയുടെ പഴത്തോട്ടം

ഹോം » സ്ഥലങ്ങൾ » മഷോബ്ര » ഓവര്‍വ്യൂ

സിംലയിലെ മലനിരകള്‍ക്കിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അതിമനേഹരമായ ചെറു നഗരമാണ്‌ മഷോബ്ര. ഇന്‍ഡസ്‌ , ഗംഗ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മഷോബ്ര ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നീര്‍മറി പ്രദേശം കൂടിയാണ്‌. ചരിത്രപരമായി ഏറെ പ്രധാന്യമുള്ള മഷോബ്ര നഗരം പതിനെട്ടാം നൂറ്റാണ്ടില്‍ ഡല്‍ഹൗസി പ്രഭുവാണ്‌ സ്ഥാപിച്ചത്‌. മൗണ്ട്‌ ബാറ്റണ്‍ന്റെയും ലേഡി എഡ്വിനയുടെയും ജീവചരിത്ര രേഖകളില്‍ ഇക്കാര്യം രേഖപെടുത്തിയിട്ടുണ്ട്‌. മഷോബ്രയുടെ പ്രശസ്‌തി ഉയര്‍ത്തുന്ന മറ്റൊന്നും കൂടി ഇവിടെയുണ്ട്‌. രാഷ്‌ട്രപതിയുടെ വിശ്രമകാല വസതി. രാജ്യത്താകെ രണ്ടിടത്ത്‌ മാത്രമാണ്‌ രാഷ്‌ട്രപതിയ്‌ക്ക്‌ വിശ്രമകാല വസതികളുള്ളത്‌. അതിലൊന്നാണ്‌ മഷോബ്രയിലേത്‌.

പ്രകൃതി ഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്ന മഷോബ്രയെ കൂടുതല്‍ സുന്ദരമാക്കുന്നത്‌ സമൃദ്ധമായ പഴം,പച്ചക്കറി തോട്ടങ്ങളാണ്‌. സിംലയ്‌ക്ക്‌ ആവശ്യമായ പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്നത്‌ ഇവിടെ നിന്നാണ്‌. മഹസു ദേവത ക്ഷേത്രം, റിസര്‍വ്‌ ഫോറസ്റ്റ്‌ സാന്‍ക്‌ചറി തുടങ്ങി സന്ദര്‍ശകരെ കാത്ത്‌ മഷോബ്രയില്‍ ഏറെയുണ്ട്‌. മഷോബ്രയില്‍ നിന്നും പത്ത്‌ മീറ്റര്‍ കലെ മാത്രമാണ്‌ സിംലയിലേയ്‌ക്കുള്ളത്‌. കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഇവിടെയാണ്‌ ഹിമാചല്‍ സ്റ്റേറ്റ്‌ മ്യൂസിയവും ലൈബ്രററിയും സ്ഥിതി ചെയ്യുന്നത്‌.

നാല്‍ദേര, വൈല്‍ഡ്‌ ഫ്‌ളവര്‍ ഹാള്‍, കരിഗ്നാനോ എന്നിവയാണ്‌ മഷോബ്രയുടെ മറ്റ്‌ ചില ആകര്‍ഷണങ്ങള്‍. മഹസു ഉത്സവം ആണ്‌ ഇവിടുത്തെ പ്രധാന ആഘോഷം.

Please Wait while comments are loading...