മയൂര്‍ഭഞ്‌ജിന്റെ ജില്ലാ ആസ്ഥാനമാണ് ബരിപാഡ. ഇവിടെയാണ് സിമിലിപാല്‍ ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. നിരവധി ചൗ നര്‍ത്തകര്‍ ഈ പ്രദേശത്ത് അധിവസിക്കുന്നതിനാല്‍ ബരിപാഡ മയൂര്‍ഭഞ്‌ജിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നും അറിയപ്പെടുന്നു. ആയോധനകല കൂടി ഇഴചേര്‍ന്നിരിക്കുന്ന ഈ നൃത്തം നേരിട്ട് കാണുന്നത് വലിയൊരു അനുഭവമായിരിക്കും.
ബരിപാഡയുടെ മറ്റൊരു സവിശേഷതയാണ് രഥയാത്ര. പുരിയില്‍ നടക്കുന്ന രഥയാത്ര കഴിഞ്ഞാല്‍ ഏറ്റവും വലിയ രഥയാത്ര ഇവിടെ സംഘടിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഒറീസ്സയിലെ രണ്ടാമത്തെ പുരി എന്നും ബരിപാഡ അറിയപ്പെടുന്നു. ജഗന്നാഥ ഭഗവാനെ ആദരിക്കുന്നതിനായാണ് രഥയാത്ര നടത്തുന്നത്. സുഭദ്രാദേവിയുടെ രഥവും രഥയാത്രയില്‍ ഉണ്ടാകും. ഇത് വലിക്കാനുള്ള പൂര്‍ണ്ണമായ അവകാശം സ്‌ത്രീകള്‍ക്കാണ്.
ജഗഥാത്രി ദേവിയെ ആദരിക്കുന്നതിനായി നടത്തുന്ന ആഘോഷമാണ് ജയഥാത്രി മേള. ലോകത്തിന്റെ ദേവതയായാണ് ജഗഥാത്രി ദേവി കണക്കാക്കപ്പെടുന്നത്. ചുരുക്കത്തില്‍ ബരിപാഡ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ആഘോഷമാണെന്ന് പറയാം. ബരിപാഡ അനുഭവം അത്രപെട്ടെന്ന് മറക്കാന്‍ ഒരു സഞ്ചാരിക്കും കഴിയില്ല, തീര്‍ച്ച.



Click it and Unblock the Notifications