ദിയോകുണ്ഡ് ദേവകുണ്ഡ് എന്നും അറിയപ്പെടുന്നു. ദേവീദേവന്മാരുടെ സ്‌നാനഘട്ടം എന്നാണ് ദിയോകുണ്ഡ് എന്ന വാക്കിന് അര്‍ത്ഥം. ബരിപാഡയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദിയോകുണ്ഡ് പേര് സൂചിപ്പിക്കുന്നത് പോലെ പരിവാനമായ പ്രദേശമാണ്. ദിയോകുണ്ഡില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഉഡലയെന്ന പട്ടണം നിരവധി ആഘോഷങ്ങളുടെ വേദിയാണ്. കൊയ്‌ത്ത് ഉത്സവമായ മകരസംക്രാന്തിയാണ് ദിയോകുണ്ഡ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
ദിയോകുണ്ഡില്‍ നടക്കുന്ന ഉത്സവങ്ങളും മേളകളും സഞ്ചാരികളുടെ ഹൃദയത്തിലും സന്തോഷത്തിന്റെ അലയൊലികള്‍ തീര്‍ക്കാന്‍ പോന്നവയാണ്. മനോഹരമായ നിരവധി കാഴ്‌ചകള്‍ ദിയോകുണ്ഡിലുണ്ട്. ഈ കാഴ്‌ചകള്‍ സഞ്ചാരികളില്‍ ആത്മീയ ചിന്തകള്‍ ഉണര്‍ത്തും. ഒരു വെള്ളച്ചാട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ദിയോകുണ്ഡ് അംബികാ ക്ഷേത്രത്തില്‍ നിന്നാല്‍ പ്രദേശത്തിന്റെ സൗന്ദര്യം ഒരു മറയുമില്ലാതെ ആഘോഷിക്കാനാകും. ഇവിടെയുണ്ടായിരുന്ന അംബികാദേവിയുടെ വിഗ്രഹം ബരിപാഡയിലെ അംബികാ ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്‌ഠിച്ചിരിക്കുകയാണ് ഇപ്പോള്‍.



Click it and Unblock the Notifications