മാര്‍ച്ചില്‍ തുടങ്ങി മെയ് വരെയാണ് മൊഹാലിയിലെ വേനല്‍കാലം. ഈ സമയത്ത് താപനില 35 ഡിഗ്രി സെത്ഷ്യസിനും 40 ഡിഗ്രി സെത്ഷ്യസിനും ഇടയിലായിരിക്കും. കടുത്ത ചൂടാണ് സന്ദര്‍ശകര്‍ക്ക് അനുഭവപ്പെടുക. ചില അവസരങ്ങളില്‍ താപനില 44 ഡിഗ്രി സെത്ഷ്യസ് വരെ ഉയര്‍ന്നേക്കാം. ഏപ്രില്‍ , മെയ് മാസങ്ങളില്‍ സന്ദര്‍ശകര്‍ പൊതുവെ മൊഹാലി യാത്ര ഒഴിവാക്കുകയാണ് പതിവ്.
ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ നീളുന്ന മൊഹാലിയിലെ മഴക്കാലം ആര്‍ദ്രവും വരണ്ടതുമായിരിക്കും. പട്ടണത്തിന്‍റെ ഉപ ഉഷ്ണമേഖലാ കലാവസ്ഥയാണ് കാരണം. മിതമാായും ശക്തമായും ഇവിടെ മഴ വര്‍ഷിക്കാറുണ്ട്. മറ്റു ചിലപ്പോള്‍ വളരെ ശക്തിയോടെയും പെയ്യാറുണ്ട്. 617 മില്ലിമീറ്ററാണ് ശരാശരി വര്‍ഷപാതം. മണ്‍സൂണിന് ശേഷം വരുന്ന പ്രസന്നമായ ശിശിരകാലം ഒക്ടോബര്‍ വരെ തുടരും.
നവംബറില്‍ തുടങ്ങി ഫെബ്രുവരി വരെ മൊഹാലിയിലെ ശൈത്യകാലമാണ്. മിതമായ തണുപ്പാണ് ഇവിടെ അനുഭവപ്പെടുക. ഈ സമയത്ത് ഇവിടത്തെ കൂടിയ താപനില 7 ഡിഗ്രി സെത്ഷ്യസിനും 15 ഡിഗ്രി സെത്ഷ്യസിനും ഇടയിലായിരിക്കും. കുറഞ്ഞ താപനിലയാവട്ടെ 1 ഡിഗ്രി മുതല്‍ 5 ഡിഗ്രി സെത്ഷ്യസ് വരെ ആവാം. ശൈത്യകാലം മുഴുവന്‍ മഴ വര്‍ഷിക്കുന്ന പ്രവണതയും ഇവിടെ കണ്ടുവരാറുണ്ട്. ഡിസംബറിലും ജനുവരിയിലും മഞ്ഞുവീഴ്ചയും ഇവിടെ സാധാരണയാണ്.