479 കിലോമീറ്റര്‍ അകലെയുള്ള ഗുവാഹത്തി ,157 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ഹട്ട്, 296കിലോമീറ്റര്‍ അകലെയുള്ള ദിമാപൂര്‍ എന്നിവയാണ് സമീപത്തുള്ള പ്രധാന വിമാനത്താവളങ്ങള്‍. ഈ സ്ഥലങ്ങളില്‍ നിന്നെല്ലാം മോണിലേക്കെത്താന്‍ ടാക്‌സി ,ബസ് സൗകര്യങ്ങള്‍ ലഭ്യമാകും. ജോര്‍ഹട്ടില്‍ നിന്നും മോണിലേക്കുള്ള യാത്ര നല്ല അനുഭവവമായിരിക്കും. മികച്ച റോഡുകളും മനോഹരമായ പ്രകൃതി ഭംഗിയുമാണ് ഇതിന് കാരണം.