Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മോണ്‍ » കാലാവസ്ഥ

മോണ്‍ കാലാവസ്ഥ

ഓരോ കാലങ്ങളും മോണിന്റെ വ്യത്യസ്‌ത മുഖങ്ങളാണ്‌ കാട്ടിത്തരുന്നത്‌. അതിനാല്‍ ഏത്‌ സമയവും യാത്രയ്‌ക്ക്‌ തിരഞ്ഞെടുക്കാം. കാഴ്‌ചകള്‍ ഏറെയുള്ള വേനല്‍ക്കാലവും ശൈത്യകാലവുമാണ്‌ സന്ദര്‍ശകര്‍ കൂടുതലായി എത്താറുള്ളത്‌. വേനല്‍ക്കാലത്ത്‌ സന്ദര്‍ശിച്ചാല്‍ കോണ്യാക്കുകളുടെ എയോലിയോങ്‌ മോണ്യു ഉത്സവത്തില്‍ പങ്കെടുക്കാം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ വേനല്‍ക്കാലം. പ്രസന്നമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ശരാശരി താപനില 25 ഡിഗ്രി സെല്‍ഷ്യസിന്‌ താഴെയായിരിക്കും. കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസിന്‌ താഴെ പോകാറില്ല. പകല്‍ സമയം ഈര്‍പ്പമുള്ളതായിരിക്കും.

മഴക്കാലം

മെയ്‌ മാസത്തിന്റെ അവസാനത്തോടെ തുടങ്ങുന്ന വര്‍ഷകാലം ഒക്‌ടോബര്‍ വരെ നീണ്ടു നില്‍ക്കും. മഴ ലഭ്യത വളരെ കൂടുതലായിരിക്കും ആര്‍ദ്രത ഏകദേശം 76 ശതമാനത്തിനടുത്തായിരിക്കും. പച്ചനിറഞ്ഞ മനോഹരമായ മലകള്‍ ചുറ്റുമുള്ളതിനാല്‍ മോണിലെ മഴക്കാലം വ്യത്യസ്‌തമായൊരു അനുഭവമായിരിക്കും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം. തണുപ്പ്‌ കൂടുതലുള്ള ഈ കാലയളവില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസിന്‌ താഴെ എത്താറുണ്ട്‌. ശൈത്യകാലത്താണ്‌ ക്രസ്‌തുമസ്‌ എത്തുന്നത്‌ . സന്ദര്‍ശകര്‍ക്ക്‌ പ്രസരിപ്പുള്ള മോണിനെയാണ്‌ ഈ സമയത്ത്‌ കാണാന്‍ കഴിയുന്നത്‌. പലരും ശൈത്യകാലമാണ്‌ മോണ്‍ സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുക്കുക.