ഗോവയുടെ വടക്കുഭാഗത്തുള്ള തീരപ്രദേശത്ത് അറബിക്കടലിന്റെ മനോഹാരിത മുഴുവനും ഒപ്പിയെടുക്കാവുന്ന ഒരു ബീച്ചാണ് മോജ്രിം. ചപോറ നദിയുടെ സമീപത്തുകൂടിയാണിത്. രുചികരമായ കടല്‍വിഭവങ്ങളും നാളികേരവുമാണ് മോജ്രിമിന്റെ പ്രശസ്തിക്ക് കാരണം. സായാഹ്നങ്ങള്‍ ചെലവഴിക്കാനായി നിരവധി ആളുകള്‍ ഇവിയെത്തിച്ചേരുന്നു.
ഗൊദ്ദെമോണ്ടി എന്ന ഗോവന്‍ ഫോക് ഡാന്‍സിന്റെ ഈറ്റില്ലമാണിവിടം. തേങ്ങചക്കരയാണ് ഇവിടത്തെ പേരുകേട്ട ഒരു വിഭവം. ഒരു ബൈക്ക് വാടകയ്‌ക്കെടുത്ത് എത്തിച്ചേരാവുന്ന ദൂരമേയുള്ളൂ ഇവിടേക്ക്. ഇവിടേക്ക് കാബുകള്‍ കിട്ടാന്‍ വിഷമമാണ്. അഥവാ കിട്ടിയാലും കൂടുതല്‍ ചാര്‍ജ്ജ് വാങ്ങും എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications