Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മോതിഹാരി » കാലാവസ്ഥ

മോതിഹാരി കാലാവസ്ഥ

മഴയ്ക്ക് ശേഷമുള്ള മോതിഹാരി കൂടുതല്‍ മോഹനവും കാഴ്ചകള്‍ കാണാന്‍ സൌകര്യപ്രദവുമാണ്. മിതമായ കാലാവസ്ഥയും പുതുമയുള്ള പ്രകൃതിയും ഈ സമയത്ത് ഇവിടെ പ്രകടമാണ്.

വേനല്‍ക്കാലം

ചൂടുള്ളതും ആര്‍ദ്രവുമായ വേനല്‍കാലത്ത് മോതിഹാരിയിലെ താപനില ഏതാണ്ട് നാല്‍പ്പത് - അമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടത്തെ വേനല്‍ .

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മണ്‍സൂണില്‍ ഇടവിട്ട് പെയ്യുന്ന കനത്ത മഴയ്ക്ക് മോതിഹാരി വേദിയാകും. താപനില സാധാരണ നിലയിലായിരിക്കും.

ശീതകാലം

ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസിനപ്പുറം പോകാത്ത തണുത്ത അന്തരീക്ഷമാണ് മോതിഹാറിലെ വിന്ററിന്. ചില അവസരങ്ങളില്‍ താപനില വല്ലാതെ കുറഞ്ഞ് 1 ഡിഗ്രി സെല്‍ഷ്യസില്‍ വന്നുനില്‍ക്കാറുണ്ട്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമേ മോതിഹാരിയിലെ വിന്ററിനുള്ളു.