Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുക്തേശ്വര്‍ » കാലാവസ്ഥ

മുക്തേശ്വര്‍ കാലാവസ്ഥ

വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ് മുക്തേശ്വറില്‍ അനുഭവപ്പെടാറ്.  മഴക്കാലത്തും തണുപ്പുകാലത്തും വിമാനങ്ങള്‍ വൈകുന്നതും റോഡ് ഗതാഗതം തസപ്പെടുന്നതും പതിവ് സംഭവമായതിനാല്‍ വേനല്‍ക്കാലമാണ് ഈ ഹില്‍സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ നല്ല സമയം.  

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടെ വേനല്‍ക്കാലം. 10 ഡിഗ്രി മുതല്‍ 23 ഡിഗ്രി വരെയാണ് ഈ സമയം താപനില.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം. കനത്ത തോതില്‍ മഴ ലഭിക്കുന്ന സ്ഥലമാണ് ഇവിടം.

ശീതകാലം

നവംബറോടെയാണ് മുക്തേശ്വറില്‍ തണുപ്പുകാലം തുടങ്ങുക. ഫെബ്രുവരി വരെ നീളുന്ന തണുപ്പുകാലത്ത് മൂന്ന് ഡിഗ്രി മുതല്‍ 17 ഡിഗ്രി വരെയാണ് താപനില. തണുപ്പുകാലത്ത് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന മേഖലയാണ് ഇവിടം.