മൂന്നാര്‍ ടൗണില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഒരു മലയുടെ മുകളിലാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തോളം അടി ഉയരത്തിലാണ് ഇതിന്റെ നില്‍പ്പ്. ചുറ്റുപാടുമുള്ള മലനിരകളുടെയും കാടുകളുടെയും മേടുകളുടെയുമെല്ലാം മനോഹരമായ കാഴ്ച ഇവിടെനിന്നാല്‍ കാണാം. പക്ഷിനിരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ ലൊക്കേഷനാണിത്.
ഒട്ടേറെതരത്തില്‍പ്പെട്ട വന്യജീവികളെയും ഇവിടെ കാണാം. ഇതിന്റെ മൂന്നുവശത്തും കുന്നുകളും ഒരുവശത്ത് മൂവാറ്റുപുഴ നദിയുമാണ്. കുടുംബാംഗങ്ങള്‍ ചേര്‍ന്നുള്ള പിക്‌നിക്കിനും ഹണിമൂണ്‍യാത്രക്കാര്‍ക്കുമെല്ലാം പറ്റിയ സ്ഥലമാണിത്.



Click it and Unblock the Notifications