Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൂന്നാര്‍ » കാലാവസ്ഥ

മൂന്നാര്‍ കാലാവസ്ഥ

ഓഗസ്റ്റ് മുതല്‍ മെയ് വരെയുള്ള സമയമാണ് മൂന്നാര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മൂന്നാറിലെ വേനല്‍ കേരളത്തിലെ മറ്റുഭാഗങ്ങളിലെപ്പോലെ അത്ര കടുത്തതല്ല. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടുത്തെ വേനല്‍. ഇക്കാലത്ത് കൂടിയ താപനില 35ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 19 ഡിഗ്രി സെല്‍ഷ്യസുമാണ്. രാത്രികാലങ്ങളില്‍ താപനില വീണ്ടും കുറയും. വേനല്‍ക്കാലമാണ് മൂന്നാര്‍ സന്ദര്‍ശനത്തിന് പറ്റിയ സമയം.

മഴക്കാലം

വനങ്ങള്‍ ഏറെയുള്ളതിനാല്‍ത്തന്നെ മൂന്നാറില്‍ കനത്തമഴയാണ് ഉണ്ടാകാറുള്ളത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. മഴക്കാലത്ത് മൂന്നാറിലെ പച്ചപ്പ് കൂടും ഒപ്പം തണുപ്പും കൂടും. പുറത്തുപോയുള്ള വിനോദങ്ങളൊന്നും ഇക്കാലത്ത് സാധ്യമല്ല, പക്ഷേ മഴക്കാലത്ത് മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ എണ്ണം അടുത്തകാലത്തായി കൂടിവരുകയാണ്. ഹണിമൂണ്‍ യാത്രക്കാര്‍ക്ക് പറ്റിയ സമയമാണ് മൂന്നാറിലെ മഴക്കാലം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് മൂന്നാറിലെ ശീതകാലം. ഇക്കാലത്ത് മൂന്നാറില്‍ നല്ല തണുപ്പുണ്ടാകും. താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട് പകല്‍സമയത്ത്, രാത്രി അതിലും കുറയുകയാണ് പതിവ്. ട്രക്കിങ്‌പോലുള്ള വിനോദം ലക്ഷ്യമിട്ട് വരുന്നവര്‍ക്ക് ശീതകാലം പറ്റിയ സമയമാണ്. തണുപ്പിനെചെറുക്കാനുള്ള വസ്ത്രങ്ങളും മറ്റും കയ്യില്‍ക്കരുതാന്‍ മറക്കരുത്.