Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുസ്സൂറി » കാലാവസ്ഥ

മുസ്സൂറി കാലാവസ്ഥ

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയും സെപ്‌റ്റംബര്‍ മുതല്‍ നവംബര്‍ വരെയുമുള്ള സമയമാണ്‌ മുസ്സൂറി സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ സന്ദര്‍ശനത്തിന്‌ വേനല്‍ക്കാലം തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം. കാരണം ഈ സമയത്ത്‌ ട്രെക്കിംഗ്‌, റോക്ക്‌ ക്‌ളൈംബിംഗ്‌, ക്യാമ്പിംഗ്‌ എന്നിവ പൂര്‍ണ്ണതോതില്‍ ആസ്വദിക്കാനാകും. റാഫ്‌റ്റിംഗ്‌ പോലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയ സമയം മഴക്കാലം കഴിഞ്ഞുള്ള സമയമാണ്‌. അതായത്‌ സെപ്‌റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലം.

വേനല്‍ക്കാലം

 മുസ്സൂറിയില്‍ വേനല്‍ക്കാലം മാര്‍ച്ചില്‍ ആരംഭിക്കും. ഇത്‌ ജൂണ്‍ വരെ തുടരുകയും ചെയ്യും. വേനല്‍ക്കാലത്തും ഇവിടെ ശീതളമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. ഈ സമയത്തെ പരമാവധി താപനില 27 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരിക്കും.

മഴക്കാലം

 മഴക്കാലത്ത്‌ മുസ്സൂറിയില്‍ കനത്ത മഴ ലഭിക്കാറില്ല. ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ ഇവിടുത്തെ മഴക്കാലം.

ശീതകാലം

 ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ മുസ്സൂറിയില്‍ ശൈത്യകാലം അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ താപനില പൂജ്യത്തിലും താഴെ എത്തും. ശൈത്യകാലത്ത്‌ ഇവിടെ കനത്ത മഞ്ഞുവീഴ്‌ച ഉണ്ടാകാറുണ്ട്‌. ഇതിന്റെ ഫലമായി റോഡുകള്‍ വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നതും പതിവാണ്‌. ശൈത്യകാലത്ത്‌ മുസ്സൂറി സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ കമ്പിളി വസ്‌ത്രങ്ങള്‍ എടുക്കാന്‍ മറക്കരുത്‌.