അര്‍ക്കാവതി നദിയിലെ ചുഞ്ചി വെള്ളച്ചാട്ടം മുത്തത്തിയിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരു സവിശേഷ കാഴ്ചയാണ്. അര്‍ക്കാവതി നദി പിന്നീട് കാവേരി നദിയുമായി ചേരുന്നു. കനത്ത പച്ചപ്പ് നിറഞ്ഞ നിബിഢവനത്തിലെ വെള്ളച്ചാട്ടം കാഴ്ചക്കാര്‍ക്ക് ഒരു പ്രത്യേക അനുഭവമായിരിക്കും. നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒന്നു സ്വസ്ഥമാവാനാഗ്രഹിക്കുന്ന പ്രകൃതിസ്‌നേഹികള്‍ക്ക് സംശയം കൂടാതെ തിരഞ്ഞെടുക്കാവുന്ന ഒരു കാഴ്ചയാണ് ചുഞ്ചി വെള്ളച്ചാട്ടം. മഴക്കാലമാണ് വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയമെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.



Click it and Unblock the Notifications